തൊഴിലാളിവർഗത്തിന്റെ കവി ഓർമയുടെ നവതിയിൽ

April 02 04:55 2017

ജലദിനം കൂടി കഴിഞ്ഞുപോയതിനുശേഷം ജലത്തിനേയും പ്രകൃതിയേയും തൊഴിലാളിവർഗത്തേയും ഓമനിച്ച വയലാർ രാമവർമയെന്ന കവിയുടെ നവതി ആഘോഷങ്ങൾക്ക്‌ തുടക്കമായി. പെരിയാറേ, പെരിയാറേ പർവതനിരയുടെ പനിനീരേ, കുളിരുംകൊണ്ട്‌ കുണുങ്ങി നടക്കുന്ന മലയാളിപെണ്ണും, നാടാകെ തളിനീര്‌ നൽകാനും കടലിൽ ചെന്ന്‌ കാമുകനെ കാണാനും കല്യാണമറിയിക്കാനും തിരമാലകളായ പൊന്നലകൾ പൊന്നലകൾ ഞെറിഞ്ഞുടുത്ത്‌ പോകാനൊരുങ്ങുന്നതുമായ നദിയുടേയും കടലിന്റേയും കൂടിചേരലുകളും
ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന തീരത്ത്‌……. ഈ മനോഹരതീരത്ത്‌ തരുമോ ഇനിയൊരു ജന്മം കൂടി വസുന്ധരേ. കൊതിതീരും വരെ ഇവിടെ ജീവിച്ച്‌ മരിച്ചവരുണ്ടോ.
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു.
മതങ്ങളും മനുഷ്യനും ദൈവങ്ങളും കൂടി മണ്ണ്‌-
പങ്കുവച്ചു മനസ്‌ പങ്ക്‌ വച്ചു.
ഹിന്ദുവായ്‌ മുസൽമാനായി ക്രിസ്ത്യാനിയായി
നമ്മെ കണ്ടാലറിയാതെയായ്‌
ഇന്ത്യ ഭ്രാന്താലയമായി. ഈ കവിക്ക്‌ മരണമില്ല. ഇന്ത്യ ഭ്രാന്താലയമാകുമ്പോൾ അവിടെ കൽബുർഗിയും ഗോവിന്ദ്പൻസാരെയും രോഹിത്‌ വെമുലയും സാക്ഷികളാകുന്നു. വയലാറും, പി ഭാസ്കരനും, ഒഎൻവിയും എല്ലാം മലയാളത്തേയും തൊഴിലാളി വർഗപ്രസ്ഥാനത്തേയും പ്രകൃതിയേയും പ്രകൃതി ദാനം ചെയ്യുന്ന എല്ലാത്തിനേയും സ്നേഹിച്ചതും അവരുടെ സേവനങ്ങളെക്കുറിച്ച്‌ സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ തൂലിക ചലിപ്പിച്ചവരുമാണ്‌. ജീവിച്ചിരിക്കുന്ന സുഗതകുമാരി ടീച്ചർ ഉൾപ്പെടെയുള്ളവർ അവരുടെ തൂലികയ്ക്കും നാവുകൾക്കും കൂടുതൽ ശക്തിപകർന്ന്‌ തിരുത്തൽ ശക്തികളായി നിലനിൽക്കട്ടെ.
പി യു അബ്ദുൾകലാം

view more articles

About Article Author