ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥ പറയുന്ന ശിർക്ക്‌, കിങ്ങിണിക്കൂട്ടം, കുപ്പിവള

ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥ പറയുന്ന ശിർക്ക്‌, കിങ്ങിണിക്കൂട്ടം,  കുപ്പിവള
March 12 04:50 2017

ഒരു മുസ്ലീം പെൺകുട്ടി അനുഭവിക്കേണ്ടിവരുന്ന ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥ പറയുന്ന ചിത്രമാണ്‌ ശിർക്ക്‌. നവാഗതനായ മനു കൃഷ്ണയാണ്‌ രചനയും സംവിധാനവും നിർവഹിക്കുന്നത്‌. എം.ഡി.എ. പ്രൊഡക്ഷൻസിന്റെ ബാനറിൽ മനു കൃഷ്ണ തന്നെയാണ്‌ ഈ ചിത്രം നിർമിക്കുന്നത്‌.
ആധുനിക സ്ത്രീ സമൂഹത്തിന്റെ പരിച്ഛേദമായ നസീറ എന്ന മുസ്ലീം പെൺകുട്ടിയുടെ കഥയാണ്‌ ഈ സിനിമയിലൂടെ പറയുന്നത്‌. ജീവിതത്തിന്റെ നിറമുള്ള സ്വപ്നങ്ങളെ താലോലിച്ച്‌, യൗവനത്തെ പ്രണയിച്ച നസീറ. പക്ഷേ, വിധിയുടെ കുത്തൊഴുക്കിൽപ്പെട്ട്‌ നസീറയുടെ ജീവിതത്തിന്റെ നിറവും മധുര സ്വപ്നങ്ങളും നഷ്ടപ്പെടുത്തേണ്ടിവരുന്നു. ഏകപക്ഷീയമായ വിവാഹ മോചനങ്ങളിൽ ഇരകളാകുന്ന സ്ത്രീകളുടെ പ്രതിനിധിയാണ്‌ നസീറ. വിവാഹമോചിതയായ പെൺകുട്ടി പിന്നീട്‌ എങ്ങനെ ജീവിക്കുന്നു എന്നതാണ്‌ ചിത്രത്തിന്റെ ഇതിവൃത്തമെന്ന്‌ സംവിധായകൻ മനു കൃഷ്ണ പറഞ്ഞു. അറബിയുടെ വീട്ടിൽ കുട്ടികളെ നോക്കുന്ന ജോലിക്കായി വരുന്ന കോഴിക്കോട്ടുകാരിയാണ്‌ നസീറ.
പതിനൊന്ന്‌ വർഷത്തോളം ബഹ്‌റൈനിൽ പ്രവാസിയായിരുന്ന മനു കൃഷ്ണ നേരിൽ കണ്ടതും കേട്ടതുമായ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത്‌. ദൈവത്തോട്‌ പങ്കു ചേർക്കുക എന്നതാണ്‌ ശിർക്ക്‌ എന്ന അറബി പദത്തിന്റെ അർത്ഥം. മുത്തലാഖ്‌ ചർച്ചാ വിഷയമാകുന്ന ചിത്രം കൂടിയാണിത്‌. ജഗദീഷ്‌, ഇന്ദ്രൻസ്‌, കലാശാല ബാബു, ഇടവേള ബാബു, മനു കൃഷ്ണ, സഞ്ജു സലിം, മഞ്ജിത്ത്‌ നെയ്തശ്ശേരി, ഷാജിലാൽ വിളപ്പിൽശാല, വിനോദ്‌ നാരായണൻ, ഷാജി അസീസ്‌, കുഞ്ചൻ ഷിബു, മാസ്റ്റർ ആത്മജ്‌, അഫ്സൽ, പ്രജിത്ത്‌, ജയൻ, വിനോദ്‌. എ, സ്വാമിനാഥൻ ശേഖർ, മധുസൂദനൻ, മാസ്റ്റർ പ്രണവ്‌ വിപിൻ, മാസ്റ്റർ ആഹിൽ ഇസാൻ, അതിഥി റായ്‌, ശാന്തകുമാരി, ഫാത്തിമാ ഖമീസ്‌, ഉഷൈദ, റീബ, ബേബി വർഷ, ബേബി അംനിത, ബേബി തീർത്ഥ, ബേബി അമൽ ഖമീസ്‌ തുടങ്ങിയവരാണ്‌ പ്രധാന താരങ്ങൾ. നായിക കഥാപാത്രമായ നസീറയെ അവതരിപ്പിക്കുന്നത്‌ കന്നട താരം അതിഥി റായ്‌ ആണ്‌.
ഛായാഗ്രഹണം : ഉദയൻ അമ്പാടി. ഗാനരചന : രാജീവ്‌ ആലുങ്കൽ, മനു കൃഷ്ണ. സംഗീതം : സജീവ്‌ മംഗലത്ത്‌.
തിരുവനന്തപുരം, കോഴിക്കോട്‌, ബഹ്‌റൈൻ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രീകരണം പൂർത്തിയായ ശിർക്ക്‌ ഉടൻ തിയേറ്ററുകളിലെത്തും.


കിങ്ങിണിക്കൂട്ടം
കോളേജ്‌ കാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ്‌ കിങ്ങിണിക്കൂട്ടം. നവാഗതനായ പ്രവീൺ ചന്ദ്രനാണ്‌ ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്‌. സന്തോഷ്‌ ഫിലിംസ്‌ മാരാമണിന്റെ ബാനറിൽ സന്തോഷ്‌ മാരാമൺ ആണ്‌ ചിത്രം നിർമിക്കുന്നത്‌. മോൻസി പനച്ചമൂടൻ ആണ്‌ എക്സിക്യുട്ടീവ്‌ പ്രൊഡ്യുസർ.
രജ്ഞിത്‌ രാജ്‌, മധു പട്ടത്താനം, ശരത്ചന്ദ്രൻ, സന്തോഷ്‌ മാരാമൺ, കായംകുളം ബാബു, തര്യൻ ജോർജ്ജ്‌, അനിൽ നമ്പ്യാർ, കൊല്ലം ഷാ, ഹരീന്ദ്രൻ, ഹരീഷ്‌ മലയാലപ്പുഴ, വെൺമണി ഉണ്ണികൃഷ്ണൻ, നൂറൽ അമീൻ, ആര്യാദേവി, ഡിനി ഡാനിയേൽ, ടി.ടി ഉഷ, ശിൽപ, സിന്ധു കണ്ണൂർ, അർച്ചനാ വിജയൻ, സുമി, ബിജിന മാത്യു, അലീഷ, ബേബി നിഥുന തുടങ്ങിയവരാണ്‌ പ്രധാന താരങ്ങൾ.
ഛായാഗ്രഹണം: അരുൺ സിത്താര. ഗാനരചന: രമാ അന്തർജ്ജനം.ചീഫ്‌ അസോസ്സിയേറ്റ്‌ ഡയറക്ടർ: ഉണ്ണി വിജയമോഹൻ. ലൈൻ പ്രൊഡ്യുസർ:മധു പട്ടത്താനം, പ്രൊഡക്ഷൻ കൺട്രോളർ: നൂർ ഓച്ചിറ. പിആർഒ: റഹിം പനവൂർ. മേക്കപ്പ്‌: സുരേഷ്‌. കലാസംവിധാനം: ബിജു പൂവാർ, സുമോദ്‌ കോഴഞ്ചേരി. അസോസ്സിയേറ്റ്‌ ഡയറക്ടർ: നിധീഷ്‌. കോസ്റ്റ്യും: വസന്തകുമാർ. ഫൈറ്റ്‌: ജിറോഷ്‌ പി.ജി. സ്റ്റിൽസ്‌: ജയമോഹൻ. എഡിറ്റിംഗ്‌ : ഹരീഷ്‌ മാവേലിക്കര. കോറിയോഗ്രാഫി: വെൺമണി ഉണ്ണികൃഷ്ണൻ. അസിസ്റ്റന്റ്‌ ഡയറക്ടർമാർ: അഖിൽ വാസുദേവ്‌, ദീപു നാരങ്ങാനം. പ്രൊഡക്ഷൻ മാനേജർ: പങ്കജാക്ഷൻ കായംകുളം. ലൊക്കേഷൻ മാനേജർ: കുറുപ്പ്‌ വള്ളിക്കുന്നം.


കുപ്പിവള
കുടുംബസദസ്സുകൾക്കു രസിക്കാനും ഒപ്പം ചിന്തിക്കാനുമുള്ള മുഹൂർത്തങ്ങളൊരുക്കി നിർമ്മിക്കുന്ന കുടുംബചിത്രമാണ്‌ ‘കുപ്പിവള’.
ബാനർ-ന്യൂ പ്ലാനറ്റ്‌ ഫിലിംസ്‌, സംവിധാനം-സുരേഷ്‌ പിള്ള, കഥ, തിരക്കഥ-സന്തോഷ്‌ ഓലത്താന്നി, ഛായാഗ്രഹണം-പ്രതീഷ്‌ നെന്മാറ, പ്രൊ: കൺട്രോളർ-റാം മനോഹർ.എസ്‌.(റാംസ്‌), പി.ആർ.ഓ-അജയ്‌ തുണ്ടത്തിൽ, സംഭാഷണം-ഹാജാ മൊയ്നു, ഗാനങ്ങൾ-ബിച്ചു തിരുമല, ശ്രീജ ജയകൃഷ്ണൻ, സംഗീതം-മഞ്ജു ജയവിജയ, ആലാപനം-വിയജ്‌ യേശുദാസ്‌, സുദീപ്‌ കുമാർ, മധു ബാലകൃഷ്ണൻ, മധു ശ്രീനാരായൺ.
ശ്രുതി സുരേഷ്‌, അനന്ത്‌ കെ.ജയചന്ദ്രൻ, നന്ദു, മോഹൻ അയിരൂർ, നീനാകുറുപ്പ്‌, പാർവ്വതി, ദേവി ചന്ദന, എം.ആർ.ഗോപകുമാർ, കൊച്ചുപ്രേമൻ, ജയകൃഷ്ണൻ, നിഷികാന്ത്‌, ദിനേശ്‌ പണിക്കർ, ഷാനവാസ്‌, ഷിബു ഡാസ്ലർ, ജിജാ സുരേന്ദ്രൻ, കെ.കെ.സുധാകരൻ കെവിൻ, അടൂർ അജയൻ, പുഷ്പകുമാർ, രാജേഷ്‌ പുനലൂർ, നിള, സോനദാസ്‌ എന്നിവരും കുപ്പിവളയിലെ കഥാപാത്രങ്ങളാകുന്നു.
ചിത്രം മാർച്ച്‌ 17 ന്‌ എത്തുന്നു.

 

  Categories:
view more articles

About Article Author