ദാദാ സാഹിബ്‌ ഫാൽകെ പുരസ്കാരം കെ വിശ്വനാഥിന്‌

ദാദാ സാഹിബ്‌ ഫാൽകെ പുരസ്കാരം കെ വിശ്വനാഥിന്‌
April 25 04:45 2017

സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹിബ്‌ ഫാൽകെ പുരസ്കാരം പ്രശസ്ത സംവിധായകനും നടനുമായ കെ വിശ്വനാഥിന്‌. പുരസ്കാരം മെയ്‌ മൂന്നിന്‌ രാഷ്ട്രപതി പ്രണബ്‌ മുഖർജി സമ്മാനിക്കും. പത്ത്‌ ലക്ഷം രൂപയും സ്വർണ കമലവും അടങ്ങുന്നതാണ്‌ പുരസ്കാരം.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡുവാണ്‌ അവാർഡ്‌ പ്രഖ്യാപനം നടത്തിയത്‌. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും കെ വിശ്വനാഥ്‌ നൽകിയ സംഭാവനകൾ പരിഗണിച്ചാണ്‌ അദ്ദേഹത്തെ അംഗീകരിക്കുന്നതെന്ന്‌ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
നിരവധി ദേശീയ അവാർഡുകൾ സ്വന്തമാക്കിയ കെ വിശ്വനാഥ്‌ അമ്പതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്‌. സപ്തദി, ശങ്കരാഭരണം, സാഗരസംഗമം,ചിലങ്ക എന്നീ സിനിമകൾ സംവിധാനം ചെയ്തു. സർഗം, കാംച്ചോർ, ജാഗ്‌ ഉത്ത ഇൻസാൻ, ഈശ്വർ തുടങ്ങിയ പ്രശസ്തമായ ഹിന്ദി സിനിമകളും കെ വിശ്വനാഥ്‌. സംവിധാനം ചെയ്തതാണ്‌.

  Categories:
view more articles

About Article Author