Saturday
23 Sep 2017

ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി

By: Web Desk | Monday 17 July 2017 2:00 PM IST

കൊച്ചി: നടിയെ ഉപദ്രവിച്ച കേസിന്‍റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്‌ ജയിലിലായ  നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക്‌ മാറ്റി. കേസ് പഠിക്കാൻ സമയം ആവശ്യപ്പെട്ട പ്രോസിക്യൂഷൻ ഒരു ദിവസത്തേക്ക് ജാമ്യ ഹർജി മാറ്റണമെന്നാണ് കോടതിയോട് അഭ്യർഥിച്ചത്. എന്നാൽ കോടതി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. സർക്കാരിന് വേണ്ടി ഡിജിപി (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) മഞ്ചേരി ശ്രീധരൻ നായരാണ് ഹാജരായത്. പ്രതിഭാഗം പുതിയ ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചത്.

ദിലീപിനെതിരേ യാതൊരു തെളിവുമില്ലെന്നും ഗുഢാലോചനയില്ലെന്ന് ആദ്യ കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കിയ ശേഷം പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം.