ദീർഘായുഷ്മാൻഭവ

ദീർഘായുഷ്മാൻഭവ
March 22 04:45 2017

പഠനക്കുറിപ്പുകൾ
ഗിഫുമേലാറ്റൂർ
ജീവനുണ്ടെങ്കിൽ മരണമുണ്ട്‌. മരിക്കുന്നതുവരെ ആരോഗ്യത്തോടെയും സുഖത്തോടെയിരിക്കാനാണ്‌ നാമെല്ലാവരും ഈ പെടാപ്പാടെല്ലാം പെടുന്നത്‌. മനുഷ്യരുടെ ജീവിതകാലം 60 മുതൽ 80 വരെയാണ്‌ ശരാശരി എന്ന്‌ നരവംശശാസ്ത്രജ്ഞന്മാർ കണക്കുകൂട്ടുന്നു. ചില ഭാഗ്യവാന്മാർ 125 കൊല്ലക്കാലം വരെ ജീവിച്ചിരിക്കാറുണ്ട്‌. എന്നാൽ 150 മുതൽ 250 വരെ വർഷം ജീവിക്കുന്നവരും ഭൂമിയിലുണ്ട്‌ എന്നറിയുമ്പോഴാ? കൂടിയ ആയുസുള്ള ചില ജീവികളെക്കുറിച്ച്‌ കേൾക്കൂ.
കേമൻ ആമച്ചാർ തന്നെ
ആയുസിന്റെ കാര്യത്തിൽ എന്നും ഒന്നാമൻ ആമച്ചാർതന്നെ. നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും കൂടുതൽ കാലം നിലനിൽക്കുന്നത്‌, മുയലിനെ ഓട്ടത്തിൽ തോൽപ്പിച്ച ഈ പാവത്താനാണ്‌. 150 മുതൽ 250 വരെ വയസ്‌ ഇക്കൂട്ടർക്ക്‌ ജന്തുശാസ്ത്രജ്ഞന്മാർ കാണുന്നുണ്ട്‌. ഗാലപ്പഗോസ്‌ ദ്വീപുകളിലെ ആമകൾക്കാണ്‌ ഈ അതിശയകരമായ സവിശേഷതയുള്ളതായി കണ്ടെത്തിയത്‌. ഹാരിയറ്റ്‌ എന്ന വിളിപ്പേരുള്ള ആമകൾ 175 വയസുവരെയാണത്രെ ജീവിച്ച്‌ ശാസ്ത്രജ്ഞന്മാരെ അത്ഭുതപ്പെടുത്തിയത്‌.
അക്വേറിയത്തിലെ സുഖജീവിതം 226 വർഷം
ഇനിയൊരു അലങ്കാര-വർണമൽത്സ്യത്തിന്റെ വിശേഷം കേൾക്കൂ. കരിമീൻ എന്ന കാർപ്പ്‌ വർഗത്തിൽപ്പെടുന്ന കൊയ്‌ മീനിന്റെ ആയുസ്‌ ഒന്നും രണ്ടുമല്ല, 200 വർഷമാണ്‌. അലങ്കാരമീൻ വളർത്തലിൽ ഏറെ തൽപരരായ ജപ്പാൻ കാർ വളർത്തിയ ഹനാക്രോ എന്ന ഓമനപ്പേരുളള ഒരു കൊയ്മീൻ 226 വർഷമാണത്രെ അക്വേറിയത്തിൽ ജവിച്ചത്‌. ര്യുൃ‍ശിൌ‍െ‍ രമൃു‍ശീ വമലാമ്‌ ു‍ലേ്െ‍ എന്നാണ്‌ ഈ സുന്ദരന്റെ ശാസ്ത്രീയനാമം.
മക്കൗചാർളി @ 109!
ആയുസിന്റെ കാര്യത്തിൽ പറവവംശമെന്താ മോശമാണോ. ഇക്കാര്യം തെളിയിക്കാൻ അതിസുന്ദരന്മാരായ മക്കൗ തത്തകളിലേക്ക്‌ ഒന്നെത്തിനോക്കിയാൽ മതിയാകും. തെക്കേ അമേരിക്കയിലെ പെറുവിലും ആമസോൺ വനങ്ങളിലും കാണപ്പെടുന്ന തത്തകളാണ്‌ ഈ വലിയ പക്ഷികൾ. നൂറവർഷത്തിനം മേലെയാണ്‌ ഇക്കൂട്ടരുടെ ആയുസെന്നാണ്‌ ശാസ്ത്രജ്ഞന്മാരും പക്ഷിഗവേഷകരും കണ്ടെത്തിയിട്ടുള്ളത്‌. ഇങ്ങനെയൊരു കണ്ടെത്തലിനുകാരണം ഇംഗ്ലണ്ടിലെ ഒരു മൃഗശാലയിലെ ചാർളി യെന്നു പേരുള്ള മക്കൗവിന്റെ ജീവിതമായിരുന്നു. 109 വയസുകഴിഞ്ഞാണ്‌ ചാർളി ഈ ലോകത്തോട്‌ വിട പറഞ്ഞത്‌.
മുള്ളന്റെ ദീർഘായുസിന്റെ രഹസ്യം
ഇനി ചില സമുദ്രജീവികളുടെ ദീർഘായുസിനെക്കുറിച്ച്‌ പറയാം. മുള്ളുതലയൻ എന്നറിയപ്പെടുന്ന ഈ ജലജീവി ശാന്തസമുദ്രത്തിൽ മാത്രം കാണപ്പെടുന്നു. ശരീരത്തിനു ചുറ്റുമുള്ള കൂർത്തമുള്ളുകൾ ഉപയോഗിച്ച്‌ തുഴഞ്ഞാണ്‌ ഇത്‌ നീങ്ങുന്നത്‌. പരീക്ഷണത്തിൽ ഇതിന്റെ ആയുസ്‌ നൂറുവർഷത്തിനുമേറെയായിരുന്നു. ശത്രുക്കളുടെ ഭീഷണി, ശരീരത്തിലുള്ള മുത്തുകൾ നികത്തുമെന്നതിനാലാകാം ഇവ നത്ര ആയുഷ്മാനായത്‌ എന്ന്‌ തീർച്ച.
വാർഷികവലയം തെളിവുതരുന്നു
ചിലജീവികളുടെ ആയുസ്‌ കണ്ടെത്തുന്നത്‌ വാർഷിക വലയങ്ങൾ നോക്കിയാണല്ലോ. മരങ്ങളിലും ജീവിക്കുക കൊമ്പുകളിലും പുറം തോടിനു പുറത്തുമെല്ലാമുള്ള വലയങ്ങൾ നോക്കി ഗവേഷകർ ഇത്‌ കണ്ടുപിടിക്കാറുണ്ട്‌. ഓഷ്യൻ ക്വഹോഗ്‌ എന്നറിയപ്പെടുന്ന ഒരിനം നത്തയ്ക്കാ മത്സ്യം 400 വർഷം വരെ ജീവിക്കും. എന്നാൽ ഈ കണക്കിനെയും അതിശയിപ്പിച്ചുകൊണ്ടായിരുന്നു. 501 വയസുവരെ ജീവിച്ച ഒരു നത്തയ്ക്കാ മത്സ്യത്തെ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയത്‌! അതുകൊണ്ടുതന്നെ ഇവയുടെ കൃത്യമായ ആയുസ്‌ ഇന്നും കണ്ടുപിടിക്കാനായിട്ടില്ല. വടക്കേ അറ്റ്ലാന്റിക്‌ സമുദ്രാന്തർഭാഗത്ത്‌ കഴിയുന്ന ഇതിന്റെ ശാസ്ത്രനാമം അൃ‍രശേരഹല ശഹെമിറശരമ എന്നാണ്‌.
(തുടരും)

  Categories:
view more articles

About Article Author