ദ്രാവിഡപുത്രി: നിഷ്ക്കളങ്ക ബാല്യങ്ങളുടെ നീറുന്ന കഥ

ദ്രാവിഡപുത്രി: നിഷ്ക്കളങ്ക ബാല്യങ്ങളുടെ നീറുന്ന കഥ
July 16 04:45 2017

അയ്മനം സാജൻ
ഇനിയും എത്ര ദൂരം’എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത്‌ റോയ്‌ തൈക്കാടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘ദ്രാവിഡപുത്രി’വടക്കാഞ്ചേരിയിൽ ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഇനിയും എത്ര ദൂരം’എന്ന ചിത്രത്തിന്‌ ശേഷം, ബിഗ്‌ എം എം പ്രൊഡക്ഷൻസിനുവേണ്ടി പ്രമുഖ ഫിലിം പ്രൊഡക്ഷൻ കൺട്രോളറായ ദാസ്‌ വടക്കാഞ്ചേരി നിർമ്മിക്കുന്നു. നിഷ്ക്കളങ്കരായ കുട്ടികൾ നമ്മുടെ സമൂഹത്തിൽ പീഡിപ്പിക്കപ്പെടുന്നു. ഇതിനെതിരെ ശക്തമായ സന്ദേശവുമായെത്തു കയാണ്‌ ഈ ചിത്രം. സമകാലിക രാഷ്ട്രീയ സംഭവങ്ങൾ കോർത്തിണക്കി എല്ലാ പ്രേക്ഷകർക്കും രുചിക്കുന്ന രീതിയിലാണ്‌ ചിത്രം അവതരിപ്പിക്കുന്നത്‌.
വളരെക്കാലം മനസ്സിൽ കൊണ്ടുനടന്ന കഥയാണിത്‌. വർഷങ്ങളായി അത്‌ എഴുതുന്നു. നിഷ്ക്കളങ്ക ബാല്യങ്ങൾ എന്നും വേട്ടയാടപ്പെടുന്നു. അതിനെതിരെ പ്രതികരിക്കുകയാണ്‌ ഈ ചിത്രത്തിലൂടെ”സംവിധായകനും, രചയിതാവുമായ റോയ്‌ തൈക്കാടൻ പറയുന്നു.
കലാമൂല്യമുള്ള സിനിമയായതുകൊണ്ടാണ്‌ ചിത്രം നിർമ്മിക്കാൻ തയ്യാറായതെന്ന്‌ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറായ ദാസ്‌ വടക്കാഞ്ചേരി പറയുന്നു. ഈ കാലഘട്ടത്തിൽ ദ്രാവിഡപുത്രിയുടെ പ്രസക്തി വളരെ വലുതാണെന്ന്‌ അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ പ്രധാന കഥാപാത്രമായി ദാസ്‌ അഭിനയിക്കുകയും ചെയ്തു
അമ്മൂസ്‌ എന്ന പന്ത്രണ്ട്‌ വയസ്സുകാരിയുടെ കഥയാണ്‌ ചിത്രം പറയുന്നത്‌. അമ്മൂസ്‌ രാവിലെ സ്കൂളിൽ പോകാൻ യാത്രയാകുന്നു. സ്കൂൾ വാഹനം കടന്നുപോയിരുന്നു. അപ്പോഴാണ്‌ സെപ്റ്റിക്‌ ടാങ്ക്‌ ക്ലീൻ ചെയ്യുന്ന തമിഴൻ വാഹനവുമായെത്തിയത്‌. അയാൾ കുട്ടിയെ സ്കൂളിൽ എത്തിക്കാമെന്ന്‌ പറഞ്ഞ്‌ വാഹനത്തിൽ കയറ്റി. കുറച്ചു കഴിഞ്ഞപ്പോൾ കുട്ടിക്ക്‌ സംശയമായി. അവൾ കരയാൻ തുടങ്ങി. അപ്പോഴാണ്‌ തമിഴന്റെ ഭാവം മാറിയത്‌. അയാൾ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തിൽപെട്ട ആളായിരുന്നു. കുട്ടിയെ അയാൾ പൊള്ളാച്ചിക്ക്‌ കടത്താനുള്ള ശ്രമം തുടങ്ങി.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം വ്യാപകമായി കേരളത്തിലും പ്രവർത്തിച്ചുതുടങ്ങി. നിത്യവും കുട്ടികൾ കാണാതാകുന്നു. ഇതിനൊരു ശാശ്വതപരിഹാരം കാണാൻ അധികാരികൾക്ക്‌ കഴിയുന്നില്ല. ഇതിനെതിരെ പ്രതികരിക്കാനാണ്‌ ദ്രാവിഡപുത്രി’യിലൂടെ സംവിധായകൻ ആഹ്വാനം ചെയ്യുന്നത്‌. ചിത്രീകരണം പൂർത്തിയായ ‘ദ്രാവിഡപുത്രി’ ഉടൻ തിയേറ്ററിലെത്തും.
ബിഗ്‌ എം എം പ്രൊഡക്ഷൻസിനുവേണ്ടി ദാസ്‌ വടക്കാഞ്ചേരി നിർമ്മിക്കുന്ന ദ്രാവിഡപുത്രി’റോയ്‌ തൈക്കാടൻ രചന, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ – ദിനൂപ്‌ മരുതൂർ, എഡിറ്റർ – രാജേഷ്‌, ഗാനങ്ങൾ, സംഗീതം – ഷാജി കുമാർ, ആലാപനം – ഗൗരി, കല – സാബുറാം, മേക്കപ്പ്‌ – രാജേഷ്‌ നെന്മാറ, കോസ്റ്റ്യൂമർ – ലേഖാ മോഹൻ, അസോസിയേറ്റ്‌ ഡയറക്ടർ – ആന്റണി ജോസഫ്‌, പ്രൊഡക്ഷൻ കൺട്രോളർ – ദാസ്‌ വടക്കാഞ്ചേരി, സ്റ്റിൽ – ജയപ്രകാശ്‌, വി എഫ്‌ എക്സ്‌ – ദിന പള്ളത്ത്‌, പി ആർ ഒ – അയ്മനം സാജൻ.
ലിയ, ദാസ്‌ വടക്കാഞ്ചേരി, ശെന്തിൽ കുമാർ, സനൽസെൻ, മജു എന്നിവർ അഭിനയിക്കുന്നു.

  Categories:
view more articles

About Article Author