‘ദ ലാസ്റ്റ് ഡ്രോപ്പ്’ ശ്രദ്ധേയമാകുന്നു

May 20 01:23 2017

 

കോട്ടയം: അതികഠിനമായ വേനലില്‍ വെള്ളത്തിനായി അലയുന്ന മനുഷ്യന്റെ കഥയുമായി ‘ദ ലാസ്റ്റ് ഡ്രോപ്പ്’ യു ട്യൂബില്‍ റിലീസ് ചെയ്തു. ഫാ റോയി കാരക്കാട്ടും ആന്റണി എല്‍ എന്നിവര്‍ ചേര്‍ന്നാണ് ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സെന്റ് ജോസഫ് പ്രൊവിന്‍സാണ് അവതരണം.
കടുത്ത വേനലില്‍ ദാഹം സഹിക്കാതെ ഭാര്യയും കുഞ്ഞു കരയുന്നത് കേട്ട് വെള്ളത്തിന്റെ ഉറവിടം തേടി അലയുന്ന ഒരാള്‍ക്ക് വെള്ളം കണ്ടെത്താനാവുന്നില്ല. ഇവരുടെ കരച്ചില്‍ സഹിക്കാതെ കടല്‍ക്കരയിലേക്ക് ഓടുന്ന അയാള്‍ അവിടെ കാണുന്നത് മാലിന്യക്കൂമ്പാരമാണ്. ചത്തുകിടക്കുന്ന മീനുകളും പുഴുക്കളും കണ്ട് അയാള്‍ ബോധരഹിതനാവുന്നു. ഒരു വനദേവത അയാളെ വനത്തിലേക്ക് കൊണ്ടുപോവുന്നതും തടാകത്തില്‍ നിന്ന് അയാള്‍ വെള്ളം കുടിക്കുകയും ചെയ്യുന്നു. തന്റെ ഭാര്യയെയും കുട്ടിയയും അയാള്‍ അവിടെ എത്തിക്കുന്നു. വെള്ളത്തിന്റെ ധാരാളിത്തത്തില്‍ അവര്‍ മതിമറക്കുന്നു. തുടര്‍ന്ന് വെള്ളം വറ്റുന്നതോടെ ദേവത വൃദ്ധയാവുന്നു. ആ നിമിഷം അയാളുടെ കുട്ടി അത്ഭുതം പ്രവര്‍ത്തിക്കുന്നുവെന്നാണ് കഥയുടെ ഇതിവൃത്തം. 12 മിനിറ്റാണ് ചലച്ചിത്രത്തിന്റെ ദൈര്‍ഘ്യം. റെജീഷ് അമല എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

  Categories:
view more articles

About Article Author