ധോണിയെ പിന്തുണച്ച്‌ ഷെയിൻ വോണും

ധോണിയെ പിന്തുണച്ച്‌ ഷെയിൻ വോണും
April 19 04:45 2017

ഇന്ത്യൻ ദേശീയ ടീമിന്റെയും പൂനൈ സൂപ്പർ ജയന്റ്സിന്റെയും മുൻ നായകൻ മഹേന്ദ്ര സിങ്‌ ധോണിയ്ക്ക്‌ ഫുൾ സപ്പോർട്ട്‌ വാഗ്ദാനം ചെയ്ത സാക്ഷാൽ ഷെയ്ൻ വാൺ. ഐപിഎല്ലിലെ മോശം ഫോമിന്റെ പേരിൽ ധോണിക്കെതിരായ പല ഭാഗത്ത്‌ നിന്നും വിമർശനശരങ്ങൾ വരുന്നതിനിടെയാണ്‌ ഓസീസ്‌ സ്പിൻ ഇതിഹാസം ധോണിയ്ക്ക്‌ പിന്തുണയുമായെത്തിയത്‌. ധോണി വലിയ നായകനാണ്‌. മൂന്ന്‌ ഫോർമാറ്റിലും അൽഭുതപ്പെടുത്തിയ കളിക്കാരനാണ്‌ ധോണി.ആരുടെ മുന്നിലും ഒന്നും തെളിയിക്കേണ്ട ആവശ്യം ധോണിക്കില്ല ന്നും പ്രചോദിപ്പിക്കുന്ന കളിക്കാരനാണദ്ദേഹമെന്നും വോൺ ട്വിറ്ററിൽ കുറിച്ചു.
പൂനെയുടെ നായകസ്ഥാനത്ത്‌ നിന്ന്‌ ധോണിയെ ഒഴിവാക്കിയിരുന്നു. പകരം ആസ്ട്രേലിയക്കാരൻ സ്റ്റീവൻ സ്മിത്താണ്‌ പൂനെയെ നയിക്കുന്നത്‌. നേരത്തെ സെവാഗും ധോണിക്ക്‌ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഒന്നോ രണ്ടോ കളികൊണ്ട്‌ ധോണിയെ വിലയിരുത്തരുതെന്നായിരുന്നു സെവാഗ്‌ വ്യക്തമാക്കിയിരുന്നത്‌.
ഐ.പി.എല്ലിൽ ധോണിക്ക്‌ ഇതുവരെ തിളങ്ങാനായിരുന്നില്ല. ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ സിക്സറുമായും മിന്നൽ സ്റ്റാമ്പിങ്ങുമായും ധോണി കാണികളെ കയ്യിലെടുത്തിരുന്നു.

  Categories:
view more articles

About Article Author