ന­ക്‌­സൽ ആ­ക്ര­മ­ണ­ത്തിൽ ര­ണ്ട്‌ ജ­വാൻ­മാർ­ക്ക്‌ പ­രി­ക്കേ­റ്റു

ന­ക്‌­സൽ ആ­ക്ര­മ­ണ­ത്തിൽ ര­ണ്ട്‌ ജ­വാൻ­മാർ­ക്ക്‌ പ­രി­ക്കേ­റ്റു
May 20 04:44 2017

റാ­യ്‌­പൂർ: ഛ­ത്തീ­സ്‌­ഗ­ഢി­ലെ ക­ലാ­പ ബാ­ധി­ത മേ­ഖ­ല­യാ­യ സു­ക്‌­മ ജി­ല്ല­യിൽ ന­ട­ന്ന ന­ക്‌­സൽ ആ­ക്ര­മ­ണ­ത്തിൽ ര­ണ്ട്‌ സി­ആർ­പി­എ­ഫ്‌ ജ­വാൻ­മാർ­ക്ക്‌ പ­രി­ക്കേ­റ്റു. ഇ­ന്ന­ലെ പു­ലർ­ച്ചെ­യാ­യി­രു­ന്നു സം­ഭ­വം. കെ­രാൽ­പാൽ പൊ­ലീ­സ്‌ സ്‌­റ്റേ­ഷൻ അ­തിർ­ത്തി­യോ­ടു ചേർ­ന്നു­ള്ള വ­ന­മേ­ഖ­ല­യിൽ, മാ­വോ­യി­സ്റ്റു­കൾ­ക്കാ­യു­ള്ള തി­ര­ച്ചി­ലിൽ ഏർ­പ്പെ­ട്ടി­രു­ന്ന സി­ആർ­പി­എ­ഫി­ന്റെ സെ­ക്കന്റ്‌ ബ­റ്റാ­ലി­യ­നി­ലെ ജ­വാൻ­മാർ­ക്ക്‌ നേ­രെ­യാ­യി­രു­ന്നു ആ­ക്ര­മ­ണം.
ഐ­ഇ­ഡി ഉ­പ­യോ­ഗി­ച്ചാ­ണ്‌ ജ­വാൻ­മാർ­ക്ക്‌ നേ­രെ ആ­ക്ര­മ­ണം ഉ­ണ്ടാ­യ­ത്‌. റി­മോർ­ട്ട്‌ കൺ­ട്രോ­ളോ ടൈ­മ­റോ ഉ­പ­യോ­ഗി­ച്ച്‌ പൊ­ട്ടി­ക്കാ­വു­ന്ന ബോം­ബാ­ണ്‌ ഐ­ഇ­ഡി. പ­രി­ക്കേ­റ്റ സൈ­നി­കർ ആ­ശു­പ­ത്രി­യിൽ ചി­കി­ത്സ­യി­ലാ­ണ്‌. അ­തേ­സ­മ­യം മാ­വോ­യി­സ്റ്റു­കൾ­ക്കാ­യു­ള്ള തി­ര­ച്ചിൽ ഊർ­ജി­ത­മാ­ക്കി­യ­താ­യി സൈ­നി­ക വൃ­ത്ത­ങ്ങൾ അ­റി­യി­ച്ചു. ക­ഴി­ഞ്ഞ ഏ­പ്രി­ലിൽ സു­ക്‌­മ ജി­ല്ല­യി­ലെ ബുർ­ക്കാ­പൽ ഗ്രാ­മ­ത്തിൽ ന­ട­ന്ന ന­ക്‌­സൽ ആ­ക്ര­മ­ണ­ത്തിൽ 25 സി­ആർ­പി­എ­ഫ്‌ ജ­വാൻ­മാർ കൊ­ല്ല­പ്പെ­ടു­ക­യും ഏ­ഴ്‌ പേർ­ക്ക്‌ പ­രി­ക്കേൽ­ക്കു­ക­യും ചെ­യ്‌­തി­രു­ന്നു.

  Categories:
view more articles

About Article Author