നടിയെ ആക്രമിച്ച കേസ്‌: 2 പ്രതിപക്ഷ എംഎൽഎമാരുടെ മൊ‍ഴിയെടുക്കും

നടിയെ ആക്രമിച്ച കേസ്‌: 2 പ്രതിപക്ഷ എംഎൽഎമാരുടെ മൊ‍ഴിയെടുക്കും
July 17 10:00 2017

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ രണ്ട് പ്രതിപക്ഷ എംഎൽഎമാരുടെ മൊഴിയെടുക്കും. തൃക്കാക്കര എംഎൽഎ പി.ടി.തോമസ്, ആലുവ എംഎൽഎ അൻവർ സാദത്ത് എന്നിവരുടെ മൊഴിയാണെടുക്കുന്നത്.  രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു എംഎൽഎമാരും ഇന്ന് തിരുവനന്തപുരത്തായതിനാൽ ഇവിടെയെത്തി ഇരുവരുടേയും മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കേസിൽ പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട നടൻ ദിലീപിന്‍റെ അടുത്ത സുഹൃത്തെന്ന നിലയിലാണ് ആലുവ എംഎൽഎ അൻവർ സാദത്തിന്‍റെ മൊഴി പോലീസ് രേഖപ്പെടുത്തുന്നത്. ആക്രമണത്തിന് ഇരയായ നടി ഓടിക്കയ ലാലിന്റെ വീട്ടിൽ അന്ന്  ജനപ്രതിനിധി എന്ന നിലയിൽ പി.ടി. തോമസും എത്തിയിരുന്നു. ഇതിനാലാണ് പി.ടി. തോമസിൽ നിന്നും വിവരങ്ങൾ തേടാൻ അന്വേഷണം സംഘം തീരുമാനിച്ചിരിക്കുന്നത്.

  Categories:
view more articles

About Article Author