നടിയെ ആക്രമിച്ച സംഭവം: നിർണ്ണായ തെളിവായ മെമ്മറി കാർഡ്‌ കണ്ടെടുത്തു

നടിയെ ആക്രമിച്ച സംഭവം: നിർണ്ണായ തെളിവായ മെമ്മറി കാർഡ്‌ കണ്ടെടുത്തു
July 17 09:20 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങൾ പകർത്തിയ കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാർഡ് പോലീസ് പിടിച്ചെടുത്തതായി സൂചന. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിന്റെ കയ്യില്‍ നിന്നാണ് ഒരു മെമ്മറി കാര്‍ഡ് പോലീസ് പിടിച്ചെടുത്തത്. അതേ സമയം മെമ്മറി കാര്‍ഡില്‍ നിന്ന് സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ദൃശ്യങ്ങൾ മായിച്ചതാണോ എന്ന് അറിയാൻ ഫോറൻസിക് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. കുറ്റകൃത്യത്തിനു ശേഷം മെമ്മറി കാർഡ് സുനി കൈമാറിയതു പ്രതീഷ് ചാക്കോയ്ക്കാണെന്നാണ് പോലീസിനു ലഭിച്ച വിവരം.  ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ അഡ്വ. പ്രതീഷ് ചാക്കോ ഒളിവിലാണ്. രാജു ജോസഫിനെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

  Categories:
view more articles

About Article Author