നായകൻ ധോണിക്ക്‌ തോറ്റുമടക്കം: ഇംഗ്ലണ്ട്‌ മൂന്നു വിക്കറ്റിന്‌ ജയിച്ചു

നായകൻ ധോണിക്ക്‌ തോറ്റുമടക്കം: ഇംഗ്ലണ്ട്‌ മൂന്നു വിക്കറ്റിന്‌ ജയിച്ചു
January 11 04:45 2017

മുംബൈ: നായകനായ അവസാന മത്സരത്തിൽ മഹേന്ദ്ര സിങ്‌ ധോണിക്ക്‌ പരാജിതനായി മട
ക്കം. ഇംഗ്ലണ്ട്‌ ഇലവനെതിരായ സന്നാഹ മൽസരത്തിൽ ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ്‌ നഷ്ടപ്പെടുത്തി 305 റൺസെടുത്തു.ഈ റൺമല ഏഴു പന്തുക
ളും മൂന്നു വിക്കറ്റുകളും ശേഷി
ക്കെ ഇംഗ്ലണ്ട്‌ മറികടന്നു.ഇംഗ്ലണ്ടിന്‌ വേണ്ടി സാം ബില്ലിംഗ്സ്‌ (93), ജെ ജെ റോയ്‌ (62) ന്നിവർ അർദ്ധ ശതകം തികച്ചു.
അമ്പാട്ടി നായിഡു നേടിയ സെഞ്ചുറിയും നായകൻ ധോണി, ശിഖർ ധവാൻ, യുവരാജ്‌ സിങ്‌ എന്നിവർ നേടിയ അർദ്ധ സെഞ്ചുറികളാണ്‌ ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്‌. നാലാം നമ്പറിലിറങ്ങിയ മലയാളി താരം സഞ്ജു സാംസൺ നേരിട്ട ആദ്യ പന്തിൽതന്നെ പുറത്തായി.
റായിഡു 100 റൺസെടുത്ത്‌ ഔട്ടായി. 97 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതമാണ്‌ റായിഡുവിന്റെ ഇന്നിംഗ്സ്‌. ധവാൻ 63 റൺസും നേടി. ഇംഗ്ലണ്ട്‌ ഇലവനെതിരായ സന്നാഹ മൽസരത്തിൽ 40 പന്തിൽ 8 ബൗണ്ടറിയും രണ്ട്‌ സിക്സുമുൾപ്പെടെയാണ്‌ ധോണി 68 റൺസെടുത്തത്‌.
മഹേന്ദ്ര സിങ്‌ ധോണി മൂന്നാമനായാണ്‌ ക്രീസിലെത്തിയത്‌. ക്രീസിൽ പിടിച്ചുനിന്ന ധോണി 49 ആമത്തെ ഓവറിൽ സിക്സറിലൂടെ അർധ ശതകം നേടി.50 ഓവർ പൂർത്തിയാകുമ്പോൾ 68 റൺസുമായി ധോണി പുറത്താകാതെ നിന്നു. 40 പന്തിൽ 8 ബൗണ്ടറിയും രണ്ടു സിക്സുമടങ്ങുന്നതാണ്‌ ഇന്നിങ്ങ്സ്‌.
ഏറെ നാളുകൾക്ക്‌ ശേഷം ഏകദിന ടീമിലേക്ക്‌ തിരിച്ചെത്തിയ യുവരാജ്‌ അർധസെഞ്ച്വറി നേടി ധാണിക്ക്‌ മികച്ച പിന്തുണ നൽകി. 48 പന്തിൽ 56 റൺസാണ്‌ യുവരാജ്‌ നേടിയത്‌. ഇതിൽ ആറ്‌ ഫോറും രണ്ട്‌ സിക്സും ഉൾപ്പെടും.
ബാളിന്റെ പന്തിൽ റാഷിദ്‌ പിടിച്ചാണ്‌ യുവരാജ്‌ പുറത്തായത്‌.
2013ലാണ്‌ യുവരാജ്‌ അവസാനമായി ഇന്ത്യയുടെ ഏകദിന ടീമിന്റെ ജഴ്സി അണിയുന്നത്‌.
ഇടക്കാലത്ത്‌ ഇന്ത്യൻ ട്വന്റിട്വന്റി ടീമിൽ യുവരാജ്‌ ഇടംപിടിച്ചിരുന്നു.

  Categories:
view more articles

About Article Author