Thursday
24 May 2018

നിക്കോളാ ടെസ്ല ഭൂമുഖത്ത്‌ വെളിച്ചം വിതറിയ വ്യക്തി

By: Web Desk | Wednesday 12 July 2017 4:45 AM IST

ജോസ്‌ ചന്ദനപ്പള്ളി
ഇരുപതാം നൂറ്റാണ്ടു കണ്ടുപിടിച്ചവൻ, ആധുനിക വൈദ്യുതിയുടെ രക്ഷാധികാരി എന്നീ നിലകളിൽ ജീവചരിത്രകാരന്മാർ വാഴ്ത്തിയ മെക്കാനിക്കൽ-ഇലക്ട്രിക്കൽ എൻജിനീയറാണ്‌ നിക്കോളാ ടെസ്ല. വൈദ്യുതിയുടെ വ്യാവസായിക ഉപയോഗത്തിന്‌ പ്രധാന സംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്ലയുടെ പേറ്റന്റും സൈദ്ധാന്തിക ഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാര വൈദ്യുതോപകരണങ്ങൾക്ക്‌ അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായിക വിപ്ലവത്തിന്‌ തുടക്കം കുറിച്ചു. 19-ാ‍ം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലും 20-ാ‍ം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലും വൈദ്യുതിമേഖലകളിൽ വിപ്ലവകരമായ സംഭാവനകൾ നൽകിയ ടെസ്ല ചിരസ്മരണീയനാണ്‌. ആധുനിക ആൾട്ടർനേറ്റിങ്‌ കറന്റിന്‌ ആധാരങ്ങളായ സൈദ്ധാന്തിക പ്രവർത്തനങ്ങളിൽ മുഴുകിയ അദ്ദേഹത്തിന്റെ എ സി മോട്ടോർ, ത്രീ ഫേസ്‌ ഇലക്ട്രിക്കൽ വിതരണം എന്നിവയിലൂടെ രണ്ടാം സാമ്പത്തിക വിപ്ലവത്തിന്‌ കളമൊരുക്കി.
ഇന്നത്തെ ക്രൊയേഷ്യയുടെ ഭാഗമായിരുന്ന ഓസ്ട്രിയൻ സാമ്രാജ്യത്തിലെ ക്രാജിനയിലെ സ്മിൽജാൻ നഗരത്തിൽ 1856 ജൂലൈ 10-ന്‌ ടെസ്ല ഭൂജാതനായി. സാമ്രാജ്യത്തിലെ മത ന്യൂനപക്ഷമായ സെർബ്‌ വംശജനായിരുന്നു ടെസ്ല. ടെസ്ലയുടെ പിതാവ്‌ റവ. ഫാദർ മിലുട്ടിൻ ടെസ്ല ഓർത്തഡോക്സ്‌ സഭാവൈദികനായിരുന്നു. മാതാവ്‌ ഡൂക്കാമണ്ടോയുടെ പിതാവും ഓർത്തഡോക്സ്‌ സഭാ വൈദികനായിരുന്നു. അവരുടെ അഞ്ചു മക്കളിൽ നാലാമനായിരുന്നു ടെസ്ല. ഒരു മൂത്ത സഹോദരൻ ഡാനേ കുതിരസവാരിക്കിടെ അപകടത്തിൽ മരിച്ചിരുന്നു. 1862-ൽ കുടുംബം ഗോസ്പിയായിലേക്ക്‌ താമസം മാറ്റി. 1870-ൽ കാർലോവയിലെ സ്കൂളിൽ ചേർന്ന ടെസ്ല നാലുവർഷത്തെ പഠനം മൂന്നുവർഷംകൊണ്ട്‌ പൂർത്തിയാക്കി. 1875-ൽ ടെസ്ല ഗ്രാസ്സിലുള്ള ഓസ്ട്രിയൻ പോളിടെക്നിക്‌ ഇൻസ്റ്റിറ്റിയൂട്ടിൽ ചേർന്നു. ആദ്യ വർഷം സ്ഥാപനത്തിലെ നക്ഷത്രമായി തിളങ്ങിയ ടെസ്ല രണ്ടാം വർഷമായപ്പോൾ ചൂതാട്ടത്തിന്‌ അടിമയായി സ്കോളർഷിപ്പും മെഡലുകളും നഷ്ടപ്പെടുത്തി. സ്ഥാപനത്തിൽ നിന്ന്‌ പുറത്താക്കപ്പെട്ടു. 1878 ഡിസംബറിൽ അദ്ദേഹം ഗ്രാസ്സു വിട്ടുപോയി. എന്നിട്ട്‌ ടെസ്ലയെപ്പറ്റി കുറെക്കാലം ഒരു വിവരവുമുണ്ടായിരുന്നില്ല. അദ്ദേഹം മുറാ നദിയിൽ മുങ്ങിമരിച്ചു എന്ന്‌ സുഹൃത്തുക്കൾ വിശ്വസിച്ചു. ഇതിനോടകം സ്ലേവേനിയയിലെ മാർബോർ എന്ന സ്ഥലത്തെത്തി അസിസ്റ്റന്റ്‌ എൻജീനീയറായി ജോലിചെയ്തു. ഇതിനിടയിൽ അദ്ദേഹത്തിന്‌ മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിതാവിന്റെ പ്രേരണയിൽ പ്രേഗിലെ ഫെർഡിനാന്റ്‌ യൂണിവേഴ്സിറ്റിയിൽ ചേർന്നെങ്കിലും ഒരു സമ്മർ ടേം കഴിഞ്ഞ്‌ അച്ഛന്റെ മരണത്തോടെ പഠനം ഉപേക്ഷിച്ചു. ഇവിടെവച്ചു ഏണസ്റ്റ്‌ മാക്കിന്റെ സ്വാധീനത്തിൽപ്പെട്ടിരുന്നു.
1881-ൽ ടെസ്ല ബുഡാപെസ്റ്റിലെ ഒരു ടെലിഫോൺ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. തുടർന്ന്‌ 1882-ൽ ഫ്രാൻസിലേക്ക്‌ താമസം മാറ്റിയ ടെസ്ല അവിടത്തെ കോണ്ടിനെന്റൽ എഡിസൺ കമ്പനിയിൽ നിയമിതനായി. 1884-ൽ അമേരിക്കൻ പൗരത്വം നേടിയ ടെസ്ല ന്യൂയോർക്കിൽ താമസിച്ചുകൊണ്ട്‌ തോമസ്‌ എഡിസനോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങി. എഡിസൺ കമ്പനിയിൽ പ്രവർത്തിച്ച ടെസ്ല 1894-ൽ വയർലെസ്‌ റേഡിയോ പ്രവർത്തിച്ചുകാട്ടുകയും വൈദ്യുതിയുടെ യുദ്ധത്തിൽ എഡിസണുമേൽ വിജയം നേടുകയും ചെയ്തു. അതോടെ അമെരിക്കയിലെ ഏറ്റവും മഹാ•ാ‍രായ എൻജിനീയർമാരുടെ ഗണത്തിൽ അദ്ദേഹം ഇടം നേടി. ഇക്കാലത്ത്‌ ചരിത്രത്തിലെ മറ്റേത്‌ ശാസ്ത്രജ്ഞനെക്കാളും പ്രശസ്തി അമേരിക്കയിൽ അദ്ദേഹത്തിനുണ്ടായിരുന്നു. തീഷ്ണമായ ഓർമ്മശക്തിയും ബുദ്ധിവൈഭവവുമുണ്ടായിരുന്ന ടെസ്ല അവിശ്വസനീയവും വിചിത്രവുമായ ശാസ്ത്രസംബന്ധിയായ അവകാശവാദങ്ങളും പ്രത്യേക സ്വഭാവവും പ്രദർശിപ്പിച്ചിരുന്നതിനാൽ ഭ്രാന്തൻ ശാസ്ത്രജ്ഞൻ എന്ന നിലയിൽ ജനങ്ങൾ അദ്ദേഹത്തെ കാണാനിടയായി.
അദ്ദേഹം എടുത്ത എ.സി. വൈദ്യുതിയുടെ പേറ്റന്റ്‌ വിലയ്ക്കു വിറ്റു. എന്നിട്ടും അനാഥനായാണ്‌ അദ്ദേഹം മരിച്ചത്‌. തന്റെ ധനസ്ഥിതിയെക്കുറിച്ച്‌ കാര്യമായി ചിന്തിക്കാതിരുന്ന അദ്ദേഹം ഭാരിച്ച കടബാധ്യത അവശേഷിപ്പിച്ചുകൊണ്ടാണ്‌ കടന്നുപോയത്‌. മരണശേഷം ടെസ്ലയ്ക്ക്‌ റേഡിയോയുടെ പേറ്റന്റ്‌ അമേരിക്കൻ സുപ്രീം കോടതി അനുവദിച്ചെങ്കിലും അതിന്റെ പ്രയോജനം അദ്ദേഹത്തിന്‌ ലഭിച്ചില്ല. ടെസ്ലയുടെ റേഡിയോ കണ്ടുപിടിത്തത്തിൽ മാർക്കോണിയും മറ്റും തർക്കം ഉന്നയിച്ചതാണ്‌ അവകാശത്തർക്കത്തിൽ കോടതി കയറാനിടയായത്‌. വൈദ്യുതകാന്തികതയ്ക്കും വൈദ്യുതിയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾക്കു പുറമെ റോബോട്ടിക്സ്‌, റഡാർ, റിമോട്ട്‌ കൺട്രോൾ, കമ്പ്യൂട്ടർ ശാസ്ത്രം മുതലായ വിവിധ മേഖലകളിൽ ടെസ്ല സംഭാവനകൾ നൽകിയിട്ടുണ്ട്‌.
കണ്ടുപിടിത്തങ്ങളും
തത്ത്വങ്ങളും
* കറങ്ങുന്ന കാന്തികക്ഷേത്രമുപയോഗിക്കുന്ന ഉപകരണങ്ങൾ (1882). * ഇൻഡക്ഷൻ മോട്ടോർ, റോട്ടറി ട്രാൻസ്ഫോർമറുകൾ, ഉന്നത ആവൃത്തി ആൾട്ടർനേറ്റുകൾ. * ടെസ്ല കോയിൽ, വൈദ്യുത ആന്ദോളനങ്ങളുടെ ആയതി വർദ്ധിപ്പിക്കാനുള്ള മറ്റു ഉപകരണങ്ങൾ. * പ്രത്യാവർത്തി ധാരാ വൈദ്യുതിയെ വലിയ ദൂരങ്ങളിലൂടെ കടത്തികൊണ്ടുപോകാനുള്ള വ്യവസ്ഥ (1888). * വയർലെസ്‌ വാർത്താവിനിമയത്തിനുള്ള ഉപകരണം (റേഡിയോ കണ്ടുപിടിക്കുന്നതിനു മുമ്പ്‌) റേഡിയോ ആവൃത്തി ആന്ദോളകങ്ങൾ. * അചഉ ലോജിക്‌ ഗേറ്റ്‌ * ഇലക്ട്രോ തെറാപ്പി-ടെസ്ല വൈദ്യുതി. * കമ്പികളില്ലാതെ വിദ്യുത്‌ പ്രസരണത്തിനുള്ള ഉപകരണം. * ടെസ്ല ഇമ്പിഡെൻസ്‌. * ടെസ്ല വിദ്യുത്സ്ഥിരമണ്ഡലം. * ടെസ്ല തത്ത്വം * ബൈഫൈലാർ കോയിൽ. * ടേലിജിയോ ഡൈനാമിക്സ്‌. * ടെസ്ല അചാലകത. * ടെസ്ല ആവേഗം. * ടെസ്ല ആവൃത്തിൾ. * ടെസ്ല ഡിസ്ചാർജ്ജ്‌. * കമ്മ്യൂട്ടേറ്ററുകളുടെ രൂപങ്ങൾ. * ടെസ്ല ടർബൈനുകൾ. * ടെസ്ല കംപ്രെസ്സർ. * കൊറോണ ഡിസ്ചാർജ്ജ്‌ ഓസോൺ ജനറേറ്റർ. * ബ്രെംസ്ട്രാലങ്ങ്‌ വികിരണം ഉപയോഗിക്കുന്ന എക്സ്‌റേ ട്യൂബുകൾ, * അയണീകരിക്കപ്പെട്ട വാതകങ്ങൾക്കുള്ള ട്യൂബുകൾ ഉപകരണങ്ങൾ. * ഉയർന്ന മണ്ഡലങ്ങളുടെയും വോൾട്ടതകളുടെയും ഉദ്വമനത്തിനായുള്ള ഉപകരണങ്ങൾ. * ചാർജുള്ള കണികാബീമുകൾക്കായുള്ള ഉപകരണങ്ങൾ. * വോൾട്ടത വർദ്ധിപ്പിക്കാനുള്ള സർക്ക്യൂട്ട്‌. * മിന്നൽ രക്ഷാ ഉപകരണങ്ങൾ. * ഗുരുത്വാകർഷണത്തിന്റെ ചലനാത്മകസിദ്ധാന്തം. * വിടി.ഓഎൽ വിമാനം. * വൈദ്യുതവാഹനങ്ങൾക്കായുള്ള തത്ത്വങ്ങൾ. * പോളിഫേസ്‌ വ്യവസ്ഥകൾ. * ഫാന്റം സ്ട്രീമിംഗ്‌ വ്യവസ്ഥകൾ. * ആർക്ലൈറ്റ്‌ വ്യവസ്ഥകൾ.
ടെസ്ലയുടെ അന്ത്യം ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ 3327-ാ‍ം നമ്പർ മുറിയിലാണുണ്ടായത്‌. ഹൃദയസ്തംഭനമായിരിക്കാം മരണകാരണം. 1934 ജനുവരി 6-നും 8-നും ഇടയ്ക്കാണ്‌ മരണമെന്നു കരുതപ്പെടുന്നു. 86 വയസ്സായിരുന്നു. ടെസ്ലയുടെ ചരമവാർത്ത അറിഞ്ഞ ഉടനെ അമേരിക്കയിലെ വിദേശസ്വത്തുക്കളുടെ കസ്റ്റോഡിയൻ അദ്ദേഹത്തിന്റെ വക എല്ലാ സാധനങ്ങളും രേഖകളും കൈവശപ്പെടുത്തി. അമേരിക്കൻ പൗരത്വം നേടിയെങ്കിലും അദ്ദേഹത്തോടു വിദേശ പൗരൻ എന്ന നിലയ്ക്കാണ്‌ സർക്കാർ പെരുമാറിയത്‌. ഹോട്ടലിലെ ടെസ്ലയുടെ അലമാര തുറന്ന്‌ രേഖകൾ സർക്കാർ അധീനതയിലെടുത്തു. അന്ത്യകാലത്ത്‌ ഒരു ടെലിഫോഴ്സ്‌ ആയുധം നിർമ്മിക്കുന്നതിന്‌ അദ്ദേഹം ശ്രമിച്ചു. അത്‌ അമേരിക്കൻ മിലിട്ടറിക്ക്‌ വിൽക്കാൻ ശ്രമിച്ചത്‌ ഫലം കണ്ടില്ല. അധികാരികളുടെ തെരച്ചിലിൽ അത്തരം ഒരു ഉപകരണവും കണ്ടെത്താനായില്ല. അദ്ദേഹത്തിന്റെ ലേഖനങ്ങൾ അത്യന്തം രഹസ്യമാണെന്ന്‌ സർക്കാർ പ്രസ്താവിച്ചു. ക്രെസ്സൺ മെഡൽ (1893) എഡിസൺ മെഡൽ (1916) ജോൺ സ്കോട്ട്‌ മെഡൽ എന്നിവയാണ്‌ അദ്ദേഹത്തിന്‌ ലഭിച്ച പുരസ്കാരങ്ങൾ. 1916 നവംബർ 6-ന്‌ തോമസ്‌ ആൽവ എഡിസനൊപ്പം ടെസ്ലയ്ക്ക്‌ നൊബേൽ പ്രൈസ്‌ ലഭിച്ചെന്ന വാർത്ത റായിട്ടേഴ്സ്‌ പുറത്തുവിട്ടെങ്കിലും ആ വർഷം സർ വില്യം ഹെൻട്രി ബാഗിനാണ്‌ പുരസ്കാരം നൽകിയത്‌.
ടെസ്ലയുടെ വ്യക്തിപരമായ വസ്തുക്കൾ തിരിച്ചു കിട്ടാൻ അദ്ദേഹത്തിന്റെ അനന്തിരവൻ സവാകോസാനോവിയ്ക്ക്‌ നിയമയുദ്ധം ചെയ്യേണ്ടി വന്നു. അതിൽ അദ്ദേഹം വിജയിച്ചു. യുഗോസ്ലോവിയൻ എംബസിയുടെ ശ്രമഫലമായി ടെസ്ലയുടെ ഏതാനും വസ്തുക്കൾ ലഭിച്ചു. അത്‌ വെൽഗ്രേഡിലെ നിക്കോള ടെസ്ല മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്‌. ടെസ്ലയുടെ ശവസംസ്കാരം ന്യൂയോർക്കിലെ മാൻഹട്ടണിൽ നടന്നു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം 1957-ൽ ബേൽഗ്രേഡിലേക്ക്‌ കൊണ്ടുവന്നു. അത്‌ ബെൽഗ്രേഡിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്‌.
വിശ്വഖ്യാതി നേടിയ ടെസ്ല അസാധാരണമായ മാനസികാവസ്ഥയുളള ആളായിരുന്നതിനാൽ സമൂഹത്തിൽ നിന്ന്‌ ഒറ്റപ്പെട്ട ജീവിതമാണ്‌ നയിച്ചിരുന്നത്‌. സാമ്പത്തിക അച്ചടക്കം ഇല്ലാത്തതിനാൽ പാപ്പരായി. പലപ്പോഴും മാനസിക വിഭ്രാന്തി കാട്ടാറുളള അദ്ദേഹത്തെ സഹപ്രവർത്തകർ പോലും ഭ്രാന്തൻ ശാസ്ത്രകാരൻ എന്ന നിലയിലാണ്‌ കണ്ടത്‌. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം കാന്തിക ക്ഷേത്ത്രിന്റെ (മാഗ്നറ്റിക്‌ ഫ്ലക്സ്‌) ഇന്റർനാഷണൽ ഏകകത്തിന്‌ 1960-ൽ ടെസ്ല എന്ന്‌ നാമകരണം ചെയ്യപ്പെട്ടു. വേണ്ടത്ര അംഗീകാരം കിട്ടാതെയാണ്‌ അദ്ദേഹവും പ്രവർത്തിച്ചത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 300ഓളം പേറ്റന്റുകൾ അദ്ദേഹത്തിന്‌ ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ പല കണ്ടുപിടിത്തങ്ങൾക്കും അവകാശ തർക്കമുണ്ടായി. സെർബിയയും ക്രൊയേഷ്യയും ചെക്ക്‌ റിപ്പബ്ലിക്കും ടെസ്ലയുടെ ജ•ദിനമായ ജൂലൈ 10 ദേശീയ ശാസ്ത്രദിനമായി പ്രഖ്യാപിച്ച്‌ അദ്ദേഹത്തോടുളള ആദരവ്‌ പ്രകടിപ്പിച്ചു. ചെക്കോസ്ലാവിയ രാഷ്ട്രത്തിന്റെ പരമോന്നത പദവിയായ വൈറ്റ്‌ ലയൺ അദ്ദേഹത്തിന്‌ സമർപ്പിച്ചു.
അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി നിക്കോളാ ടെസ്ല അവാർഡ്‌ 1976 മുതൽ നൽകി വരുന്നു. ലിയോൺ റ്റി. റോസൻ ബർഗ്ഗ്‌ ആണ്‌ പ്രഥമ അവാർഡിനർഹനായത്‌.