നെഹ്‌റു കോളേജിനെതിരെ ജില്ലയിലും വ്യാപക പ്രതിഷേധം

January 11 01:48 2017

 

പാലക്കാട്:പാമ്പാടി നെഹ്‌റുകോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് കോപ്പിയടിച്ചത് സംബന്ധിച്ച് കോളേജ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കോളേജില്‍ പരിശോധന നടത്തിയ കെ ടി യു പരീക്ഷാ കണ്‍ട്രോളര്‍ ഡോ എസ് ഷിബു അധികൃതര്‍ക്ക് റി പ്പോര്‍ട്ടു ചെയ്തു.
കോപ്പിയടിച്ച് പിടിച്ചതിന്റെ മനോവിഷമത്തിലാണ് ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതെന്നാണ് ഇന്നലവരെ കോളേജ് അധികൃതര്‍ പറഞ്ഞത്. കോളേജിലെ പരിശോധനയും ഉന്നത ഇടപെടലിനെ തുടര്‍ന്ന് അട്ടിമറിക്കുകയായിരുന്നു.
കോളേജ് അധികൃതരുടെ വാദങ്ങള്‍ കള്ളമാണെന്ന് വ്യക്തമായസാഹചര്യത്തില്‍മാനേജ്‌മെ ന്റ് ഉടമകളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യമുയര്‍ന്നു.
സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.ജി.പി പത്മകുമാറും തെളിവെടുപ്പിനായി പാമ്പാടി നെഹ്‌റു കോളേജില്‍ എത്തിയിരുന്നു. കോപ്പിയടി സംബന്ധിച്ച് കോളേജ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കോളേജില്‍ പരിശോധന നടത്തിയ ഇരുവരും മാധ്യമങ്ങ ളെ അറിയിക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നവരെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കോളേജിലേക്ക് എത്തേണ്ടതതില്ലെന്നാണ് അറിയിപ്പ്. പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും അറിയിപ്പില്‍ പറയുന്നു.
പാമ്പാടി, ലെക്കിടി നെഹ്‌റു കാമ്പസുകള്‍ക്ക് ശക്തമായ പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ സമരത്തില്‍ കോളേജ് അടിച്ചുതകര്‍ത്തവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം തുടങ്ങി. ജിഷ്ണുവിന്റെ മരണം സംബന്ധിച്ചുള്ള വിവാദ പരീക്ഷാ ദിവസം ഹാളിലുണ്ടായിരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ജിഷ്ണുവിന്റെ ഒപ്പം താമസിച്ചിരുന്നവരുടെയും മൊഴിയെടുക്കും. എന്നാല്‍ മര്‍ദ്ദനത്തിന്റെ പാടുകളല്ല ജിഷ്ണുവിന്റെ മുഖത്തുള്ളതെന്നും വീണപ്പോള്‍ സംഭവിച്ചതാകാമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ കുന്നംകുളം ഡിവൈ.എസ്.പി പി. വിശ്വംഭരന്‍ പറയുന്നത്.
ഐ എസ് എഫ് ബന്ദ്
ഐ എസ് എഫ് ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയില്‍ പൂര്‍ണ്ണം. അട്ടപ്പാടിയില്‍ പ്രശോഭ്, പ്രകാശ്, സരുണ്‍ സാബു നേതൃത്വം നല്കി. മണ്ണാര്‍ക്കാട്ട് മുജീബ്, സരുണ്‍ ,ഭരത് പട്ടാമ്പി ജിതേഷ്, അഫില്‍, സക്കറിയ എന്നിവരും ശ്രീകൃഷ്ണപുരത്ത് വിഷ്ണു, രാഹുല്‍, ഒറ്റപ്പാലത്ത് ശരത്, സജിത്ത്, സിന്ദാര്‍ഥ്, മലമ്പുഴ യില്‍ ജിഷ്ണു, നിജില്‍, ജിതിന്‍ രാജ്, കുഴല്‍മന്ദത്ത് ഷിനാഫ്, പ്രംജിത്ത് എന്നിവരും ആലത്തൂരില്‍ താരിഷ,് സിറില്‍ ബെന്നി, യാസിറും നേതൃത്വം നല്കി.

view more articles

About Article Author