നെഹ്‌റു ഗ്രൂപ്പിന്റെ ഓഫീസ്‌ എഐഎസ്‌എഫ്‌ അടപ്പിച്ചു

നെഹ്‌റു ഗ്രൂപ്പിന്റെ ഓഫീസ്‌ എഐഎസ്‌എഫ്‌ അടപ്പിച്ചു
January 11 04:45 2017

മലപ്പുറം: പാമ്പാടിയിൽ സ്വാശ്രയ മാനേജ്മെന്റിന്റെ പീഡനത്തിനിരയായി ജിഷ്ണു പ്രണോയി എന്ന വിദ്യാർത്ഥി ആത്മാഹൂതി ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച്‌ എഐഎസ്‌എഫ്‌ പ്രവർത്തകർ മലപ്പുറം നെഹ്‌റു ഗ്രൂപ്പ്‌ ഓഫ്‌ ഇൻസ്റ്റിറ്റിയൂഷൻ അഡ്മിഷൻ കേന്ദ്രം അടപ്പിച്ചു.
മലപ്പുറം പെരിന്തൽമണ്ണ റോഡിലുളള നെഹ്‌റു ഗ്രൂപ്പിന്റെ ജില്ലാ കേന്ദ്രമാണ്‌ പ്രവർത്തകർ പ്രകടനമായി എത്തി പൂട്ടിച്ചത്‌. മാനേജ്മെന്റിന്റെ കാടത്തത്തിനെതിരെ ഇനിയൊരു വിദ്യാർത്ഥിയേയും ബലികൊടുക്കാൻ അനുവദിക്കുകയില്ലെന്ന്‌ പറഞ്ഞായിരുന്നു പ്രതിഷേധം. രോഷം അണപൊട്ടിയെത്തിയ പ്രവർത്തകർക്ക്‌ മുമ്പിൽ തടയാൻ പൊലീസ്‌ പോലും ഉണ്ടായിരുന്നില്ല. എഐഎസ്‌എഫ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്‌. വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ ഇനിയും പ്രതിഷേധം ശക്തമാക്കുമെന്ന താക്കീതുനൽകിയാണ്‌ പ്രവർത്തകർ മടങ്ങിയത്‌. ജില്ലാ പ്രസിഡന്റ്‌ ബാസിത്ത്‌, സെക്രട്ടറി പി ജംഷീർ, അനീഷ്‌ വലിയകുന്ന്‌, ടി പി നഫീസ്‌, എ ഹർഷാദ്‌ എന്നിവർ നേതൃത്വം നൽകി.

  Categories:
view more articles

About Article Author