നോട്ടു നിരോധനം ഭീമാബദ്ധമാണെന്നും മോദി സമര്‍ഥനായ ഒരു രാഷ്ടീയക്കാരനാണെന്നും അമര്‍ത്യാ സെന്‍

നോട്ടു നിരോധനം ഭീമാബദ്ധമാണെന്നും മോദി സമര്‍ഥനായ ഒരു രാഷ്ടീയക്കാരനാണെന്നും അമര്‍ത്യാ സെന്‍
January 11 12:00 2017

ന്യൂഡെല്‍ഹി: നോട്ടു നിരോധനം ഭീമാബദ്ധമാണെന്നും ഇത് നടപ്പിലാക്കിയതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അടുപ്പമുള്ള ഒരു ചെറു സംഘമാണെന്ന് ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രഞ്ജനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യാ സെന്‍. ഇന്ത്യാടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. നടപടി സര്‍ക്കാര്‍ മൊത്തത്തില്‍ എടുത്ത തീരുമാനം ആണെന്ന് കരുതുന്നില്ല. ഫെഡറല്‍ വ്യവസ്ഥക്ക് ചേര്‍ന്നതാണോ ഈ നടപടി എന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം. ഇന്ത്യന്‍ സമ്പത് വ്യവസ്ഥയില്‍ കള്ളപ്പണം ആറ് മുതല്‍ ഏഴു ശതമാനം വരെ മാത്രമേ നോട്ട് രൂപത്തില്‍ നിലനില്‍ക്കുന്നുള്ളൂ വെന്നും പിന്നെ എങ്ങിനെയാണ് ഇത്തരം ഒരു നടപടി വലിയ വിജയമാകുന്നതെന്ന് പ്രതീക്ഷിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

തന്റെ നേട്ടങ്ങളെ അതിശയോക്തിപരമായ പ്രചാരണങ്ങളിലൂടെ ജനങ്ങളെ വശീകരിക്കുവാന്‍ നെപ്പോളിയനു കഴിഞ്ഞിരുന്നു. മോദിക്കും ജനങ്ങളെ കയ്യിലെടുക്കുന്നതില്‍ നല്ല മിടുക്കുണ്ട്. അദ്ദെഹം സമര്‍ഥനായ ഒരു രാഷ്ടീയക്കാരനാണെന്നതില്‍ യാതൊരു സംശയവുമില്ല. പ്രധാനമന്ത്രിയുടെ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് ചെയ്യുന്നത്. കള്ളപ്പണവും അഴിമതിയും ഇപ്പോഴും രാജ്യത്തിനു വലിയ ഭീഷണിയായി തുടരുന്നു. കള്ളപ്പണം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോളാണ് ഇടക്ക് വച്ച് സര്‍ക്കാര്‍ ഡിജിറ്റൈസേഷന്‍ എന്ന ചുവടുമാറ്റം നടത്തിയത്. ഇത് രാജ്യത്തെ നിരക്ഷരായ വലിയ വിഭാഗം ജനങ്ങളെയാണ് ബാധിച്ചതെന്ന് അമര്‍ത്യ സെന്‍ വ്യക്തമാക്കി.

  Categories:
view more articles

About Article Author