നോട്ട് നിരോധനം തീര്‍ത്ത പ്രതിസന്ധിക്കെതിരെ പ്രതിഷേധം തീര്‍ത്ത് സി പി ഐ പ്രതിഷേധ കൂട്ടായ്മ

January 11 01:48 2017

കാസര്‍കോട്: രാജ്യത്ത് നോട്ട് നിരോധനംമൂലമുണ്ടായ പ്രതിസന്ധിക്കെതിരെ പ്രതിഷേധം തീര്‍ത്ത് സി പി ഐ പ്രതിഷേധ കൂട്ടായ്മ. ”വായ്ത്താരി വേണ്ട, മറുപടി പറയൂ” എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സി പി ഐ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ വാരാചരണത്തിന്റെ ഭാഗമായാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
വന്‍കിട കുത്തകകള്‍ക്കുമാത്രം പ്രയോജനം ഉണ്ടാവുന്ന മഹാഭൂരിപക്ഷം ജനങ്ങളെയും ദുരിതത്തിലാക്കുന്ന നയങ്ങളാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. കള്ളപ്പണം പിടിച്ചെടുക്കാനെന്ന പേരില്‍ 500, 1000 രൂപയുടെ നോട്ടു പിന്‍വലിച്ചതിലൂടെ രാജ്യത്തെ സാധാരണക്കാരനെ ദുരിതത്തിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ നയിച്ചത്. കോടിക്കണക്കിന് രൂപയുടെ വിദേശ കള്ളപ്പണം നാട്ടില്‍ മടക്കിക്കൊണ്ടുവന്ന് പാവപ്പെട്ട ജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നാണ് നേരത്തെ നരേന്ദ്രമോഡി വാഗ്ദാനം നല്‍കിയത്. എന്നാല്‍ അത് നടക്കാതെ പോയപ്പോള്‍ അതിന്റെ ജാള്യത മറയ്ക്കാനാണ് ഇപ്പോള്‍ ചില നാടകീയ പ്രഖ്യാപനങ്ങനുമായി മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തിലാണ് നരേന്ദ്ര മോഡിയുടെ ഗൂഢലക്ഷ്യങ്ങള്‍ പുറത്തു കൊണ്ടുവരാനുള്ള പ്രവര്‍ത്തനവും പ്രചാരണങ്ങളുടെയും ഭാഗമായാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഏരിക്കുളത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. വി കൃഷ്ണന്‍ എരിക്കുളം അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായ ബങ്കളം കുഞ്ഞികൃഷ്ണന്‍, സി പി ബാബു, മണ്ഡലം സെക്രട്ടറി ഏ ദാമോദരന്‍, കെ ശാര്‍ങാധരന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
കാസര്‍കോട് മണ്ഡലത്തിലെ ചട്ടഞ്ചാലില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ സംസ്ഥാന കൗണ്‍സിലംഗം കെ വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ. വി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവംഗം വി രാജന്‍ സംസാരിച്ചു. പ്രതിഷേധ കൂട്ടായ്മക്ക് കെ കൃഷ്ണന്‍, ബി പി അഗ്ഗിത്തായ, ഗോപാലകൃഷ്ണന്‍ കുറ്റിക്കോല്‍, ബാബുപയന്തങ്ങാനം, രാജേഷ് ബേനൂര്‍, നാരായണന്‍ മൈലൂല, ഇ മാലതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബിജു ഉണ്ണിത്താന്‍ സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നീലേശ്വരം ബസ് സ്റ്റാന്റ് പരിസരത്ത് ത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ സി പി ഐ സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവംഗം എം അസിനാര്‍ അധ്യക്ഷത വഹിച്ചു. പി എ നായര്‍, എ അമ്പൂഞ്ഞി, പി ഭാര്‍ഗവി, പി വിജയകുമാര്‍, സി വി വിജയരാജ് എന്നിവര്‍ സംസാരിച്ചു. സി രാഘവന്‍ സ്വാഗതം പറഞ്ഞു. പ്രതിഷേധ കൂട്ടായ്മക്ക് കെ കെ ബാലകൃഷ്ണന്‍, സി കെ മോഹന്‍ കുമാര്‍, എം ഗംഗാധരന്‍, പി കുഞ്ഞമ്പു, രവീന്ദ്രന്‍മാണിയാട്ട്, മുകേഷ് ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബദിയടുക്കയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ സി പി ഐ ജില്ലാ അസി.സെക്രട്ടറി ബി വി രാജന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി എന്‍ ആര്‍ അമ്മണ്ണായ, കെ ചന്ദ്രശേഖരഷെട്ടി, പ്രകാശന്‍ കുമ്പഡാജെ, ബി സുധാകര എന്നിവര്‍ സംസാരിച്ചു.

  Categories:
view more articles

About Article Author