പരിസ്ഥിതി സാക്ഷരത നടപ്പിലാക്കും: മന്ത്രി

പരിസ്ഥിതി സാക്ഷരത നടപ്പിലാക്കും: മന്ത്രി
January 12 04:44 2017

തിരുവനന്തപുരം: സമ്പൂർണ സാക്ഷരതാ യജ്ഞത്തിന്റെ മാതൃകയിൽ ജനകീയ പങ്കാളിത്തത്തോടെ പരിസ്ഥിതി സാക്ഷരതാ പദ്ധതി നടപ്പിലാക്കുമെന്ന്‌ വിദ്യാഭ്യാസവകുപ്പ്‌ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌. കടുത്ത വരൾച്ചയും കാലാവസ്ഥാ വ്യതിയാനവുമാണ്‌ കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ഇതിന്‌ പരിഹാരം പരിസ്ഥിതി സംരക്ഷണവും പ്രകൃതി സ്നേഹവും മാത്രമാണ്‌. സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടപ്പിലാക്കുന്ന പരിസ്ഥിതി സാക്ഷരതാ പദ്ധതിയുമായി ബന്ധപ്പെട്ട ലോഗോ സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി എസ്‌ ശ്രീകലയ്ക്ക്‌ നൽകി പ്രകാശനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോഗോ തയ്യാറാക്കിയ എറണാകുളം ജില്ലയിലെ ജോഷി ചേറായിക്ക്‌ മന്ത്രി കാഷ്‌ അവാർഡ്‌ നൽകി.
വിദ്യാഭ്യാസവകുപ്പ്‌ മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി സുനിൽകുമാർ, പരിസ്ഥിതി സാക്ഷരതാ പ്രോജക്ട്‌ കോ-ഓർഡിനേറ്റർ എസ്‌ പി ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു.

  Categories:
view more articles

About Article Author