പറന്നിറങ്ങാം കാറിൽ

പറന്നിറങ്ങാം കാറിൽ
April 20 04:45 2017

ഗതാഗത കുരുക്കുകൾ രൂക്ഷമാകുമ്പോൾ ഒരു ചിറക്‌ കിട്ടിയിരുന്നെങ്കിൽ എന്ന്‌ ചിന്തിക്കാത്തവരുണ്ടാകില്ല. ചിറക്‌ കാറിന്‌ ഘടിപ്പിച്ച്‌ പറക്കാനാകുമെങ്കിലോ? രാജ്യാന്തര കാർ സങ്കൽപങ്ങൾക്ക്‌ വിപ്ലവകരമായ മാറ്റം വരുത്താനുള്ള എയർബസിന്റെയും ഇറ്റാൽഡിസൈനിന്റെയും ശ്രമഫലമായാണ്‌ അങ്ങനെ പറക്കും കാർ എന്ന സങ്കൽപ്പത്തിന്‌ ചിറക്‌ വിരിഞ്ഞത്‌. നിരത്തിലും വായുവിലും സഞ്ചരിക്കാൻ സാധിക്കുന്ന സെൽഫ്‌ ഫ്ലൈയിങ്‌ കാറെന്ന ആശയത്തെ ഇവർ അവതരിപ്പിച്ചത്‌ 2017 ജെയിനെവ മോട്ടോർ ഷോയിലാണ്‌. പോപ്പ്‌ അപ്പ്്‌ സിസ്റ്റം എന്നാണ്‌ ഇവർ തങ്ങളുടെ പുത്തൻ കണ്ടുപിടുത്തത്തെ വിശേഷിപ്പിച്ചത്‌. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ പ്ലാറ്റ്ഫോമാണ്‌ പോപ്പ്‌ അപ്പ്‌ സിസ്റ്റം എന്ന്‌ വിശേഷിപ്പിക്കുന്ന കാറുകളുടെ പ്രവർത്തനാടിസ്ഥാനം. ഇത്തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ മികച്ച യാത്രാ സാഹചര്യം തെരഞ്ഞെടുക്കാനുള്ള സൗകര്യവും പോപ്പ്‌അപ്പ്‌ സിസ്റ്റത്തിൽ ഇവർ ഉൾപ്പെടുത്തിയിരിക്കുന്നു. നിരത്തിലും വായുവിലും സഞ്ചരിക്കാൻ സാധിക്കുന്ന സെൽഫ്‌ ഫ്ലൈയിംഗ്‌ കാറുകളുടെ പ്രാധന ഭാഗം യാത്രക്കാരെ ഉൾക്കൊള്ളുന്ന പാസഞ്ചർ കാപ്സ്യൂളാണ്‌. ഒപ്പം ഹായ്‌ എൻഡ്‌ ടെക്നോളജിയുടെ സ്വീകാര്യത വർധിക്കുന്ന സാഹചര്യത്തിൽ ഹൈപ്പർലൂപ്പ്‌ സിസ്റ്റവുമായി ബന്ധപ്പെടാൻ ഫ്ലൈയിംഗ്‌ കാറുകൾക്ക്‌ സാധിക്കുമെന്ന്‌ എയർബസ്‌ വ്യക്തമാക്കുന്നുണ്ട്‌.
2.6 മീറ്റർ നീളവും, 1.4 മീറ്റർ ഉയരവും, 1.5 മീറ്റർ വീതിയോടും കൂടിയ മോണോകോഖ്‌ കാർബൺ ഫൈബറിലാണ്‌ ഫ്ലൈയിംഗ്‌ കാർ കോൺസെപ്റ്റിനെ എയർബസ്‌ നിർമ്മിച്ചിട്ടുള്ളത്‌.
ഗ്രൗണ്ട്‌ മൊഡ്യൂളിലുള്ള കാർബൺ ഫൈബർ ചാസിയുമായി യോജിച്ച്‌ സിറ്റി കാറായി മാറാൻ ഫ്ലൈയിംഗ്‌ കാറിന്‌ സാധിക്കും. ബാറ്ററി കരുത്തിലാണ്‌ ഫൈബർ ചാസി പ്രവർത്തിക്കുക.
ഇനി തിരക്കുള്ള ട്രാഫിക്‌ റോഡുകളിൽ ഗ്രൗണ്ട്‌ മൊഡ്യൂളിൽ നിന്നും സ്വയം വേർതിരിഞ്ഞ്‌, 5/4.4 മീറ്റർ ഉയരത്തിലുള്ള എയർ മൊഡ്യൂളിലേക്ക്‌ ചേക്കേറാൻ കാപ്സ്യൂളിന്‌ സാധിക്കും. എട്ട്‌ കൗണ്ടർ റൊട്ടേറ്റിങ്ങ്‌ റൊട്ടേറ്ററുകളാണ്‌ എയർ മൊഡ്യൂളിന്‌ ഉള്ളത്‌. 79 ബിഎച്ച്പി കരുത്ത്‌ പുറപ്പെടുവിക്കുന്ന രണ്ട്‌ ഇലക്ട്രിക്‌ മോർട്ടറുകളാണ്‌ ഗ്രൗണ്ട്‌ മൊഡ്യൂളിനുള്ളത്‌. അതേസമയം, 181 ബിഎച്ച്പി കരുത്ത്‌ ഉത്പാദിപ്പിക്കുന്ന നാല്‌ മോർട്ടറുകളാണ്‌ ഫ്ലൈയിംഗ്‌ മൊഡ്യൂളിൽ എയർബസ്‌ ഒരുക്കിയിട്ടുള്ളത്‌.
യാത്രക്കാരുടെ താത്പര്യപ്രകാരം, നിരത്തിലോ, വായുവിലോ സഞ്ചരിക്കാൻ പ്രാപ്തമാകുന്ന മൊഡ്യൂളുകളുമായി യോജിക്കാൻ പാസഞ്ചർ കാപ്സ്യൂളിന്റെ ഡിസൈനിന്‌ സാധിക്കും. പോപ്പ്‌അപ്പ്‌ സിസ്റ്റം ഫ്ലൈയിങ്‌ കാർ റീചാർജ്ജ്‌ ചെയ്യാൻ 15 മിനുറ്റ്‌ മതിയെന്നാണ്‌ എയർബസിന്റെ വാദം. അതുകൊണ്ടുതന്നെ യാത്രക്കാരൻ ലക്ഷ്യത്തിലെത്തുന്ന പക്ഷം ഫ്ലൈയിംഗ്‌ കാറുകൾ സ്വയം അതത്‌ റീചാർജ്ജ്‌ സ്റ്റേഷനുകളിലേക്ക്‌ കടക്കും. ഈ വർഷം അവസാനത്തോടെ തന്നെ സെൽഫ്‌ ഫ്ലൈയിങ്‌ കാറുകളുടെ പരീക്ഷണം നടത്താനാണ്‌ എയർബസും, ഇറ്റാൽഡിസൈനും ലക്ഷ്യമിടുന്നത്‌.

  Categories:
view more articles

About Article Author