പശുസംരക്ഷണം: നിയമം കയ്യിലെടുക്കാൻ അനുവദിക്കില്ലെന്ന്‌ നരേന്ദ്ര മോഡി

പശുസംരക്ഷണം: നിയമം കയ്യിലെടുക്കാൻ അനുവദിക്കില്ലെന്ന്‌ നരേന്ദ്ര മോഡി
July 17 04:44 2017

ന്യൂഡൽഹി: പശു സംരക്ഷണത്തിെ‍ൻറ പേരിൽ നിയമം കയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാനങ്ങളോട്‌ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന സർവകക്ഷി യോഗത്തിലാണ്‌ മോഡി ഇക്കാര്യം വ്യക്തമാക്കിയത്‌. പശു സംരക്ഷണത്തിന്‌ മതപരവും രാഷ്ട്രീയപരവുമായ നിറം നൽകാൻ ശ്രമം നടക്കുന്നതായും അത്‌ ഒരിക്കലും രാഷ്ട്രത്തിന്‌ സഹായകരമാവില്ലെന്നും മോഡി വ്യക്തമാക്കി.
പശു സംരക്ഷകരെ ശക്തമായി അടിച്ചമർത്തേണ്ടതുണ്ട്‌. നിയമം നടപ്പാക്കൽ സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും പ്രധാനമന്ത്രിയെ ഉദ്ധരിച്ചുകൊണ്ട്‌ കേന്ദ്രമന്ത്രി അനന്ത്കുമാർ വ്യക്തമാക്കി. ചരക്ക്‌ സേവന നികുതിയുമായി സഹകരിച്ചവർക്ക്‌ യോഗത്തിൽ പ്രധാനമന്ത്രി നന്ദി പറഞ്ഞു. പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന്‌ ആരംഭിക്കുന്നതിന്‌ മുമ്പായാണ്‌ സർവകക്ഷി യോഗം ചേർന്നത്‌. പശുവിന്റെ പേരിൽ ജനങ്ങളെ കൊലപ്പെടുത്തുന്നതും മാരകമായി ആക്രമിക്കുന്നതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവർത്തിച്ചതോടെയാണ്‌ മൂന്നാര്റിയിപ്പുമായി മോഡി രംഗത്തെത്തിയത്‌. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങൾ അനുവദിക്കാനാവില്ലെന്ന്‌ മോഡി നേരത്തേയും വ്യക്തമാക്കിയിരുന്നു.

  Categories:
view more articles

About Article Author