പാക്‌ നായകൻ സർഫറാസിന്‌ പിന്തുണയുമായി ദാദയും ഹർഭജനും

പാക്‌ നായകൻ സർഫറാസിന്‌ പിന്തുണയുമായി ദാദയും ഹർഭജനും
June 18 04:45 2017

ന്യൂഡൽഹി: ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട്‌ പാക്‌ ക്യാപ്റ്റൻ സർഫറാസ്‌ അഹമ്മദിന്‌ പിന്തുണയുമായി സൗരവ്‌ ഗാംഗുലിയും ഹർഭജൻ സിങ്ങും രംഗത്ത്‌. ബാഹ്യശക്തികളുടെ സഹായത്തോടെയാണ്‌ പാക്കിസ്ഥാൻ ഫൈനലിലെത്തിയതെന്ന്‌ മുൻ പാക്‌ ക്യാപ്റ്റൻ ആമിർ സൊഹൈൽ ടിവി ചാനലിൽ നടന്ന ചർച്ചക്കിടെ ആരോപിച്ചിരുന്നു.
ഇതിനെതിരെ പ്രതികരണവുമായാണ്‌ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലിയും വെറ്ററൻ ഓഫ്‌ സ്പിന്നർ ഹർഭജൻ സിങ്ങും രംഗത്തെത്തിയത്‌.
സൊഹൈലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ ഗാംഗുലി ചൂണ്ടിക്കാട്ടി. ഇത്തരം വിഡ്ഢിത്തം ഉന്നയിക്കുന്നതിനു പകരം ടീമിനെ അഭിനന്ദിക്കുകയാണ്‌ വേണ്ടത്‌. നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ്‌ ടീം ഫൈനൽ വരെയെത്തിയതെന്നും ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട്‌ തുടങ്ങിയ ടീമുകളെ തോൽപ്പിച്ച്‌ ഫൈനലിൽ എത്തിയതിന്‌ പ്രശംസിക്കുകയാണ്‌ വേണ്ടതെന്നും ഗാംഗുലി പറഞ്ഞു.
ഇതിനു മുമ്പും സൊഹൈൽ ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളതായി തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു. സ്വന്തം രാജ്യത്തെ പോലും പിന്തുണക്കാത്തവരെ ആരും ബഹുമാനിക്കില്ലെന്നായിരുന്നു ഹർഭജൻ സിങ്ങിന്റെ പ്രതികരണം.

  Categories:
view more articles

About Article Author