പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ സുപ്രീം കോടതി

പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ സുപ്രീം കോടതി
April 21 13:25 2017

ന്യൂഡൽഹി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ, പാന്‍ കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ട്  പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി ആരാഞ്ഞു.  പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് മാര്‍ച്ച് 27 ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് പരിഗണിക്കാതെയാണ് കേന്ദ്രസർക്കാർ പാന്‍ കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയതായി അറിയിച്ചത്.സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ആധാര്‍ വിവരങ്ങള്‍ കരുതലോടെ സൂക്ഷിക്കണമെന്നും സുപ്രീം കോടതി ഉത്തരവുണ്ട്. 2015 ആഗസറ്റിലും സമാനമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു.

  Categories:
view more articles

About Article Author