പാരിസ്‌ – ഒർലി വിമാനത്താവളത്തിൽ വെടിവെയ്പ്‌, ഒരു മരണം

പാരിസ്‌ – ഒർലി വിമാനത്താവളത്തിൽ വെടിവെയ്പ്‌, ഒരു മരണം
March 18 14:00 2017

പാരിസ്‌: ഫ്രാൻസിലെ പാരിസ്‌ – ഒർലി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക്‌ പിടിച്ചു വാങ്ങാൻ ശ്രമിച്ചയാളെ പോലീസ്‌ വെടിവച്ച്‌ കൊന്നു. മരിച്ചത്‌ ആരെന്ന് വ്യക്തമല്ല. കൂടുതൽ ആക്രമികൾ വിമാനത്താവളത്തിൽ ഉണ്ടെന്ന നിഗമനത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. വിമാനത്താവളത്തിലുണ്ടായിരുന്ന ആൾക്കാരെ ഒഴിപ്പിച്ചു. ലാൻഡ്‌ ചെയ്ത വിമാനങ്ങളിലെ യാത്രക്കാരെ പുറത്തിറക്കിയിട്ടില്ല. തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളെത്തുടർന്ന് ഫ്രാൻസിൽ കനത്ത ജാഗ്രതയാണ്.

  Categories:
view more articles

About Article Author