പി എഫ്‌ പലിശ 8.65 ശതമാനമായി വർധിപ്പിച്ചു

പി എഫ്‌ പലിശ 8.65 ശതമാനമായി വർധിപ്പിച്ചു
April 21 04:45 2017

ന്യൂഡൽഹി: പി എഫ ്‌ പലിശ നിരക്ക്‌ 8.65 ശതമാനമായി വർധിപ്പിച്ചു. കേന്ദ്ര തൊഴിൽ മന്ത്രി ബന്ധാരു ദത്തത്രേയയാണ്‌ ഇക്കാര്യം അറിയിച്ചത്‌.
ഇപിഎഫിന്‌ കീഴിൽ വരുന്ന നാല്‌ കോടി ഉപഭോക്താക്കൾക്ക്‌ വർധനവിന്റെ ഗുണം ലഭിക്കും.
കഴിഞ്ഞ ഡിസംബറിൽ പലിശ നിരക്ക്‌ 8.65 ശതമാനമാക്കാൻ ഇപിഎഫ്‌ ഓർഗനൈസേഷൻ തീരുമാനിച്ചിരുന്നു.
പിന്നീട്‌ തീരുമാനത്തിന്‌ അനുമതി ലഭിക്കുന്നതിനായി ധനമന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. ധനമന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചതോടെയാണ്‌ ഉയർന്ന പലിശ നിരക്ക്‌ നിലവിൽ വന്നത്‌.

  Categories:
view more articles

About Article Author