പു­തി­യ സ്‌­മാർ­ട്ട്‌ ഫോൺ നി­ര­ക­ളു­മാ­യി പാ­ന­സോ­ണി­ക്‌

July 31 01:00 2014

കൊ­ച്ചി: ഈ വർ­ഷം പു­റ­ത്തി­റ­ക്കി­യ സ്‌­മാർ­ട്ട്‌ ഫോ­ണു­ക­ളു­ടെ വൻ വി­ജ­യ­ത്തെ തു­ടർ­ന്ന്‌  പു­തി­യ സാ­ങ്കേ­തി­ക വി­ദ്യാ  മു­ന്നേ­റ്റ­ങ്ങൾ അ­വ­ത­രി­പ്പി­ക്കു­ന്ന­തി­ലെ മുൻ നി­ര­ക്കാ­രാ­യ പാ­ന­സോ­ണി­ക്‌ കേ­ര­ള­ത്തിൽ ടി 41, പി 41, പി 61 എ­ന്നീ  മൂ­ന്നു പു­തി­യ സ്‌­മാർ­ട്ട്‌ ഫോ­ണു­കൾ കൂ­ടി അ­വ­ത­രി­പ്പി­ച്ചു. ആ­കർ­ഷ­ക­മാ­യ രൂ­പ­കൽ­പ്പ­ന­യും അ­ത്യു­ഗ്രൻ പ്ര­ക­ട­ന­വു­മാ­യെ­ത്തു­ന്ന ഈ ശ്രേ­ണി­യിൽ ജ­ന­പ്രി­യ ആ­പ്പു­കൾ പ്രീ ലോ­ഡ­ഡ്‌ ആ­യി നൽ­കി­യി­ട്ടു­മു­ണ്ട്‌.  ക്വാ­ഡ്‌ കോർ 1.3 ജി­ഗാ ഹെർ­ട്ട്‌­സ്‌ പ്രോ­സ­സ­റു­ക­ളും ഏ­റ്റ­വും പു­തി­യ ആൻ­ഡ്രോ­യ്‌­ഡ്‌ 4.4.2 കി­റ്റ്‌­കാ­റ്റും പൂർ­ണ­മാ­യും എ­ച്ച്‌.­ഡി. ക്യാ­മ­റ­യും ഓ­ട്ടോ ഫോ­ക്ക­സും എൽ.­ഇ.­ഡി. ഫ്‌­ളാ­ഷു­മെ­ല്ലാം ഉൾ­പ്പെ­ടു­ത്തി­യാ­ണ്‌ ഈ മൂ­ന്നു ഫോ­ണു­ക­ളും എ­ത്തു­ന്ന­ത്‌.
സൗ­ജ­ന്യ ആ­പ്പു­ക­ളോ­ടൊ­പ്പം 7,990 രൂ­പ­യ്‌­ക്കാ­ണ്‌ ടി 41 വി­പ­ണി­യി­ലെ­ത്തി­ച്ചി­ട്ടു­ള്ള­ത്‌. പി 61 മോ­ഡൽ  14,990 രൂ­പ­യ്‌­ക്കും പി 41 മോ­ഡൽ 11,990  രൂ­പ­യ്‌­ക്കും ല­ഭ്യ­മാ­ണ്‌. പി 41 നോ­ട്‌ കൂ­ടെ 9,900 രൂ­പ­യു­ടെ സൗ­ജ­ന്യ ആ­പ്പു­ക­ളും പി 61, പി 41 എ­ന്നി­വ­യോ­ടൊ­പ്പം 10,990 രൂ­പ­യു­ടെ സൗ­ജ­ന്യ ആ­പ്പു­ക­ളും ല­ഭ്യ­മാ­ണ്‌.

  Categories:
view more articles

About Article Author