പുതിയ സൗജന്യ സേവനങ്ങളുമായി ജിയോ വീണ്ടും

പുതിയ സൗജന്യ സേവനങ്ങളുമായി ജിയോ വീണ്ടും
April 12 04:45 2017

മുംബൈ: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യ (ട്രായ്‌) യുടെ നിർദേശ പ്രകാരം സമ്മർ സർപ്രൈസ്‌ ഓഫർ പിൻവലിച്ചതിനു ശേഷം പുതിയ സൗജന്യ സേവനങ്ങളുമായി റിലയൻസ്‌ ജിയോ. പ്രൈം മെമ്പർഷിപ്പ്‌ നേടിയ ഉപഭോക്താക്കൾ, 309 രൂപയുടെ റീചാർജ്ജ്‌ ചെയ്യുമ്പോൾ മൂന്ന്‌ മാസത്തേക്ക്‌ സേവനം സൗജന്യമായി ലഭിക്കും. സമ്മർ സർപ്രൈസ്‌ പിൻവലിക്കുമ്പോൾ, കമ്പനി വാഗ്ദാനം ചെയ്യുന്ന സൗജന്യ സേവനമാണിത്‌.
309 രൂപക്ക്‌ റീചാർജ്ജ്‌ ചെയ്യുന്നവർക്ക്‌ പ്രതിദിനം 1 ജിബി ഡാറ്റയും സൗജന്യ കോളുകളും 100 എസ്‌എംഎസുകളുമാണ്‌ ലഭ്യമാകുക. ഇതിനൊടൊപ്പം 509 രൂപയുടെ മറ്റൊരു പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്‌. ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ 4 ജി വേഗതയിൽ ലഭിക്കും. നേരത്തെ, ജിയോ പ്രൈം മെമ്പർഷിപ്പ്‌ നേടിയ ഉപഭോക്താക്ക്‌, 303 രൂപയുടെ റീചാർജ്ജ്‌ ചെയ്യുമ്പോൾ മൂന്ന്‌ മാസത്തേക്ക്‌ സൗജന്യ സേവനം ഉൾപ്പെടെ ആകെ നാല്‌ മാസത്തേക്ക്‌ ജിയോ വാഗ്ദാനം ചെയ്തിരുന്ന സേവനങ്ങളെല്ലാം ലഭ്യമാകും.

  Categories:
view more articles

About Article Author