പേറ്റിഎം പേയ്മെന്റ്‌ ബാങ്കിന്‌ 218 കോടിയുടെ മൂലധന നിക്ഷേപം

പേറ്റിഎം പേയ്മെന്റ്‌ ബാങ്കിന്‌ 218 കോടിയുടെ മൂലധന നിക്ഷേപം
February 13 04:45 2017

മുംബൈ: പേറ്റിഎം ഉത്തർപ്രദേശിലെ നോയിഡയിൽ ആരംഭിക്കുന്ന പേയ്മെന്റ്‌ ബാങ്കിന്‌ 218 കോടിയുടെ മൂലധന നിക്ഷേപം. പേറ്റിഎം സ്ഥാപകനും സിഇഒയുമായ വിജയ്‌ ശേഖർ ശർമ്മ 111 കോടി നിക്ഷേപിച്ചു. പേറ്റിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ97 കമ്യൂണിക്കേഷൻ 97 കോടി രൂപയാണ്‌ നിക്ഷേപിച്ചത്‌. കഴിഞ്ഞ മാസമാണ്‌ റിസർവ്വ്‌ ബാങ്ക്‌ പേറ്റിഎമ്മിന്‌ പേയ്മെന്റ്‌ ബാങ്ക്‌ തുടങ്ങുന്നതിനുള്ള അന്തിമാനുമതി നൽകിയത്‌. നിലവിൽ പേറ്റിഎം പേയ്മെന്റ്‌ ബാങ്കിൽ വിജയ്‌ ശേഖറിന്‌ 51 ശതമാനം ഓഹരികളുണ്ട്‌. പേയ്‌മന്റ്്‌ ബാങ്കിൽ നിക്ഷേപിക്കുന്നതിനായി വിജയ്‌ ശേഖർ ശർമ്മ വൺ97 കമ്മ്യൂണിക്കേഷൻസിലെ ഓഹരികളിൽ ഒരു ഭാഗം വിറ്റഴിച്ചതായി വാർത്തകളുണ്ടായിരുന്നു. 400 കോടിയുടെ നിക്ഷേപമാണ്‌ ആദ്യഘട്ടത്തിൽ ഉണ്ടാവുമെന്നും പ്രതീക്ഷക്കുന്നതായി വിജയ്‌ ശേഖർ പറഞ്ഞു.
സാധാരാണ ബാങ്കിങ്‌ സംവിധാനത്തിന്‌ സമാനമാണ്‌ പേയ്മെന്റ്‌ ബാങ്കിെ‍ൻറ പ്രവർത്തനം. എന്നാൽ ഒരു നിക്ഷേപകനിൽ നിന്ന്‌ 1 ലക്ഷം രൂപ മാത്രമേ നിക്ഷേപമായി സ്വീകരിക്കാൻ പേയ്മെന്റ്‌ ബാങ്കിന്‌ അവകാശമുള്ളു. നിക്ഷേപങ്ങൾക്ക്‌ ബാങ്ക്‌ പലിശ നൽകും. ഡെബിറ്റ്‌ കാർഡുകൾ നൽകാൻ പേയ്മെന്റ്ബാങ്കുകൾ അർഹതയുണ്ടെങ്കിലും ക്രെഡിറ്റ്‌ കാർഡുകൾ നൽകാനാവില്ല.

  Categories:
view more articles

About Article Author