പൊള്ളലേറ്റ മനസുകൾക്കായി ആർച്ച

പൊള്ളലേറ്റ മനസുകൾക്കായി ആർച്ച
April 21 04:50 2017

അന്ന്‌ നിഹാരി മണ്ഡാലിക്കു ഇരുപതു വയസ്സ്‌. പ്രതീക്ഷകളേറെയർപ്പിച്ച്‌ വലതുകാലെടുത്തുവെച്ച വിവാഹജീവിതം തകരാനെടുത്ത സമയം വെറും രണ്ടാഴ്ച. ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്ന ഭർത്താവിന്റെ കൂടെ ജീവിക്കാനാവാതെ ആന്ധ്രാപ്രദേശിലെ പുള്ളിഗാഡയിലുള്ള വീടുവിട്ടിറങ്ങി.
കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞപ്പോൾ എല്ലാംസഹിക്കാൻ മാതാപിതാക്കൾ അവളെ ഉപദേശിച്ചു. പ്രതീക്ഷകളെല്ലാം അസ്തമിച്ചെന്നു തോന്നിയ നിമിഷം സ്വയം എരിഞ്ഞടങ്ങാൻ തന്നെ തീരുമാനിച്ചു. ഭാഗ്യം പക്ഷേ സ്വന്തം അച്ഛന്റെ രൂപത്തിലെത്തി അവളെ രക്ഷപ്പെടുത്തി. അപ്പോഴേക്കും ശരീരത്തിന്റെ 55 ശതമാനത്തോളം പൊള്ളലേറ്റു. തുടർച്ചയായ ശസ്ത്രക്രിയകളും ചികിത്സയും കൊണ്ട്‌ അവൾ ജീവിതത്തിലേക്കു തിരികയെത്തി.
ഒൻപതു ശസ്ത്രക്രിയകൾക്കു ശേഷമാണ്‌ പ്രാഥമികാവശ്യങ്ങൾ പോലും നിറവേറ്റാനായത്‌.
പൊള്ളലേറ്റ മുഖവുമായി ജോലിതേടിയെത്തിയ അവരെ പലരും ആട്ടിപ്പായിച്ചു. വെറുപ്പുളവാക്കുന്ന നോട്ടങ്ങളും സമ്മാനിച്ചു. ആ അവഗണനയിൽ നിന്നാണ്‌ ബേൺ സർവൈവർ മിഷൻ സേവിയർ ട്രസ്റ്റ്‌ (ബിഎസ്‌എംഎസ്‌) എന്ന സംഘടന ആരംഭിച്ചത്‌.
പൊള്ളലേറ്റവർ അനുഭവിക്കുന്ന വേദനയും അവഗണനയും നേരിട്ട്‌ അനുഭവിച്ച ഒരു വ്യക്തിയാണ്‌ ഞാൻ. അപകടത്തിനു ശേഷം എന്റെ വ്യക്തിത്വം നഷ്ടമായി. എന്നെ ആളുകൾ അവഗണിച്ചു. എനിക്കു ഒരു ജോലി പോലും ലഭിച്ചില്ല. ആ ഒറ്റപ്പെടലിൽ നിന്നാണ്‌ എന്നെപ്പോലുള്ളവരെ സഹായിക്കണമെന്ന്‌ തോന്നിയത്‌. അഗ്നിബാധയേറ്റവർക്ക്‌ ഒരു താങ്ങായി പ്രവർത്തിക്കണമെന്നും ലോകത്തിനു മുന്നിലേക്കു അവരെ കൊണ്ടുവരണമെന്നും ഞാൻ തീരുമാനിച്ചു. അങ്ങെനയാണ്‌ ഞാൻ ബിഎസ്‌എംഎസ്‌ എന്ന സംഘടന രൂപീകരിക്കുന്നത്‌. ഇതുവഴി പൊള്ളലേറ്റവർക്ക്‌ ഞങ്ങൾ സൗജന്യമായി പ്ലാസ്റ്റിക്ക്‌ സർജറി ചെയ്തു കൊടുക്കുന്നു. കൂടാതെ അവർക്ക്‌ ആവശ്യമായ മാനസികപിന്തുണ നൽകി അവരെ പുതിയൊരു ജീവിതത്തിലേക്കു കൂട്ടികൊണ്ടുവരാനും ബിഎസ്‌എംഎസ്‌ ശ്രമിക്കുന്നു.
ബിഎസ്‌എംഎസിന്റെ ഭാഗമായി ആറു രാജ്യങ്ങളിൽ അഗ്നിബാധയേറ്റ 48 പേരെ സംഘടിപ്പിച്ചു. അതിലൊരാൾ നിഹാരിയായിരുന്നു. ആ പദ്ധതി വലിയൊരു വിജയമാകുകയും തുടർന്നുള്ള പ്രവർത്തനങ്ങൾ പ്രചോദനമാകുകയും ചെയ്തു.

view more articles

About Article Author