പ്ര­ഭാ­തി­ന്റെ­ ദേ­ശീ­യ­ പു­സ്‌­ത­കോൽ­സ­വം­:­ സം­ഘാ­ട­ക­ സ­മി­തി­ ഓ­ഫീ­സ്‌­ തു­റ­ന്നു­

July 30 01:00 2014

തൃ­ശൂർ: ആ­ഗ­സ്റ്റ്‌ 25 മു­തൽ സെ­പ്‌­തം­ബർ മൂ­ന്നു­വ­രെ തൃ­ശൂർ തെ­ക്കേ­ഗോ­പു­ര ന­ട­യിൽ ന­ട­ക്കു­ന്ന പ്ര­ഭാ­ത്‌ ബു­ക്ക്‌ ഹൗ­സി­ന്റെ ദേ­ശീ­യ പു­സ്‌­ത­കോ­ത്സ­വം സം­ഘാ­ട­ക സ­മി­തി­യു­ടെ ഓ­ഫി­സ്‌ തൃ­ശൂർ മേ­യർ രാ­ജൻ ജെ പ­ല്ലൻ ഉ­ദ്‌­ഘാ­ട­നം ചെ­യ്‌­തു.
ദേ­ശീ­യ ശ്ര­ദ്ധ­യാ­കർ­ഷി­ക്കും­വി­ധം സാം­സ്‌­കാ­രി­ക ത­ല­സ്ഥാ­ന ന­ഗ­രി­യിൽ ന­ട­ക്കു­ന്ന പു­സ്‌­ത­കോ­ത്സ­വ­ത്തി­ന്‌ കോർ­പ്പ­റേ­ഷ­ന്റെ പ­രി­പൂർ­ണ്ണ­സ­ഹാ­യം മേ­യർ വാ­ഗ്‌­ദാ­നം ചെ­യ്‌­തു.
തൃ­ശൂർ മ­ന്നാ­ടി­യാർ ലൈ­നി­ലെ സ­ഖാ­വ്‌ സി ജ­നാർ­ദ്ദ­നൻ സ്‌­മാ­ര­ക മ­ന്ദി­ര­ത്തിൽ ന­ട­ന്ന ച­ട­ങ്ങിൽ കോർ­പ്പ­റേ­ഷൻ കൗൺ­സി­ലർ സാ­റാ­മ്മ റോ­ബ്‌­സൺ അ­ധ്യ­ക്ഷ­ത­വ­ഹി­ച്ചു. പ്ര­ഭാ­ത്‌ പ്ര­സി­ദ്ധീ­ക­രി­ച്ച `അ­മ്മ` എ­ന്ന പു­സ്‌­ത­കം മേ­യർ­ക്ക്‌  സി­പി­ഐ ജി­ല്ലാ സെ­ക്ര­ട്ട­റി കെ കെ വ­ത്സ­രാ­ജ്‌ സ­മ്മാ­നി­ച്ചു. സി­പി­ഐ സം­സ്ഥാ­ന സെ­ക്ര­ട്ടേ­റി­യ­റ്റം­ഗം കെ പി രാ­ജേ­ന്ദ്രൻ, പ്ര­ഭാ­ത്‌ ബു­ക്ക്‌­ഹൗ­സ്‌ ഡ­യ­റ­ക്‌­ടർ പി ബാ­ല­ച­ന്ദ്രൻ, സി­പി­ഐ ജി­ല്ലാ അ­സി.­സെ­ക്ര­ട്ട­റി ടി ആർ ര­മേ­ഷ്‌­കു­മാർ, കെ ജി ശി­വാ­ന­ന്ദൻ, ടി പ്ര­ദീ­പ്‌­കു­മാർ എ­ന്നി­വർ പ­ങ്കെ­ടു­ത്തു. പി ആർ ആർ എ­സ്‌ അ­യ്യർ സ്വാ­ഗ­തം പ­റ­ഞ്ഞു.

  Categories:
view more articles

About Article Author