പ്രതികൂല കാലാവസ്ഥയിലും കാന്തല്ലൂരിൽ ആപ്പിളും ഒാ‍റഞ്ചും സമൃദ്ധമായി വിളയുന്നു

പ്രതികൂല കാലാവസ്ഥയിലും കാന്തല്ലൂരിൽ ആപ്പിളും ഒാ‍റഞ്ചും സമൃദ്ധമായി വിളയുന്നു
May 17 04:45 2017

സന്ദീപ്‌ രാജാക്കാട്‌
രാജാക്കാട്‌: പ്രതികൂല കാലാവസ്ഥയിലും  മലയോര പ്രദേശമായ കാന്തല്ലൂരിൽ വിവിധ പഴവർഗങ്ങൾ സമൃദ്ധമായി വിളഞ്ഞു തുടങ്ങി.
ആപ്പിളും ബ്ലാക്ക്ബെറിയും അടക്കമുള്ള പഴവർഗങ്ങൾ ജൂലൈ, ഓഗസ്റ്റ്‌ മാസങ്ങളിൽ വിളവെടുക്കുവാൻ സാധിക്കും. ആപ്പിളും ബ്ലാക്ബെറിയും സബർജില്ലും സ്ട്രോബറിയും ഓറഞ്ചും പാഷൻഫ്രൂട്ടും വിവിധയിനത്തിലുള്ള പ്ലംസുകളും ഉൾപ്പെടെ നിരവധി ശീതകാല പഴവർഗങ്ങൾ പാതിവിളവായി നിൽക്കുകയാണ്‌.
വേനൽമഴയിലും ആലിപ്പഴ വീഴ്ച്ചയിലും പകുതിയിലേറെ പഴങ്ങൾ താഴെവീണു നശിച്ചിരുന്നു. അവശേഷിച്ചവയെ പരിചരിച്ച്‌ ജൂലായ്‌-ഓഗസ്റ്റ്‌ മാസങ്ങളിൽ വിളവെടുക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കർഷകർ.  ഇന്ത്യയിൽ ബ്ലാക്ക്ബെറി വിളയുന്ന അപൂർവ്വം ചില മേഖലകളിലൊന്നാണ്‌ കാന്തല്ലൂർ മലനിരകൾ. കേരളത്തിൽ ആപ്പിൾ വ്യാപകമായി വിളയുന്ന പ്രദേശമാണ്‌ കാന്തല്ലൂർ. പഴവർഗങ്ങളുടെ നിറകാഴ്ച ആസ്വദിക്കുവാനാണ്‌ മലനിരകളിൽ സഞ്ചാരികൾ എത്തുന്നത്‌. അമിതമായി കീടനാശിനിയും രാസവളങ്ങളും പ്രയോഗിക്കാത്ത പ്രകൃതിദത്തമായ ഫലങ്ങളാണ്‌ കാന്തല്ലൂർ മലനിരകളിൽ  വിളഞ്ഞ്‌ നിൽക്കുന്നത്‌. ഇവിടെയത്തുന്ന സഞ്ചാരികൾക്ക്‌ നിരവധി ഫാമുകളിലായി ഇവ കാണുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്‌. ഇത്തരം ഫാമുകളിൽ എത്തുന്നവർക്ക്‌ പഴവർഗങ്ങൾ ചെടികളിൽ നിന്ന്‌ തന്നെ നേരിട്ടു പറിച്ചു നൽകുകയാണ്‌ ചെയ്യുന്നത്‌. ഇതിലൂടെ ന്യായവില കർഷകന്‌ ലഭിക്കുകയും ചെയ്യുന്നു.

  Categories:
view more articles

About Article Author