പ്രശാന്ത്‌ കിഷോറിനെ കണ്ടെത്തുന്നവർക്ക്‌ അഞ്ചു ലക്ഷം രൂപ

പ്രശാന്ത്‌ കിഷോറിനെ കണ്ടെത്തുന്നവർക്ക്‌ അഞ്ചു ലക്ഷം രൂപ
March 21 04:44 2017

ലക്നൗ: ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസിന്‌ കൂടുതൽ നാണക്കേടുണ്ടാക്കി, തെരഞ്ഞെടുപ്പ്‌ വിദഗ്ദ്ധൻ പ്രശാന്ത്‌ കിഷോറിനെ കണ്ടെത്തുന്നവർക്ക്‌ അഞ്ചു ലക്ഷം രൂപ ഇനാം.
ഇക്കാര്യം പ്രഖ്യാപിച്ചു കൊണ്ട്‌ ലക്നൗവിലെ പാർട്ടി ആസ്ഥാനത്ത്‌ കൂറ്റൻ ഫ്ലക്സ്‌ ബോർഡ്‌ പ്രത്യക്ഷപ്പെട്ടു. യു പി കോൺഗ്രസ്‌ അധ്യക്ഷൻ രാജ്‌ ബബ്ബർ ഓഫീസിലെത്തിയപ്പോഴാണ്‌ ഫ്ലക്സ്‌ ശ്രദ്ധയിൽപ്പെട്ടത്‌. തുടർന്ന്‌ ബോർഡ്‌ നീക്കം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട്‌ പാർട്ടി സെക്രട്ടറി രാജേഷ്‌ സിങ്ങിനെ കോൺഗ്രസിൽ നിന്ന്‌ ആറു വർഷത്തേക്ക്‌ സസ്പെൻഡ്‌ ചെയ്തു.
അതേസമയം, തന്നെ സസ്പെൻഡ്‌ ചെയ്തെന്ന വാർത്ത രാജേഷ്‌ നിഷേധിച്ചു. കഴിഞ്ഞ ഒരു വർഷമായി ഞങ്ങളെ വിഡ്ഢികളെപ്പോലെ പണിയെടുപ്പിക്കുകയായിരുന്നു പ്രശാന്ത്‌. എതിർപ്പൊന്നും കൂടാതെ എല്ലാം ഞങ്ങൾ ചെയ്തു. കോൺഗ്രസിനെ രക്ഷിക്കുന്നതിന്‌ അദ്ദേഹത്തിന്റെ നിർദേശങ്ങൾ സഹായിക്കുമെന്നാണ്‌ പ്രതീക്ഷിച്ചത്‌. എന്നാൽ, ഒന്നും സംഭവിച്ചില്ല. യുപിയിൽ കോൺഗ്രസിന്റെ തോൽവിക്കുള്ള മറുപടിയാണ്‌ വേണ്ടതെന്നും രാജേഷ്‌ പറഞ്ഞു.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിനുപിന്നാലെയാണ്‌ പ്രശാന്ത്‌ കിഷോർ പ്രശസ്തിയിലേക്ക്‌ ഉയർന്നത്‌. മോഡിയുടെ വിജയത്തിനുപിന്നിൽ പ്രവർത്തിച്ചത്‌ പ്രശാന്തായിരുന്നു.
പിന്നാലെ ബിഹാറിൽ നിതീഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനായി തന്ത്രങ്ങളൊരുക്കാൻ പ്രശാന്ത്‌ എത്തി. അവിടെ മഹാസഖ്യം അധികാരത്തിൽ എത്തുകയും ചെയ്തു.

  Categories:
view more articles

About Article Author