ഫിഫയുടെ മികച്ച ഫുട്ബോളർ; റൊണായുടെ വോട്ട്‌ ഗാരേത്‌ ബെയ്‌ലിന്‌

ഫിഫയുടെ മികച്ച ഫുട്ബോളർ; റൊണായുടെ വോട്ട്‌ ഗാരേത്‌ ബെയ്‌ലിന്‌
January 12 04:45 2017

സൂറിച്ച്‌: ഫിഫയുടെ മികച്ച ഫുട്ബോളറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച പോർചുഗീസ്‌ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വോട്ട്‌ രേഖപ്പെടുത്തിയത്‌ ക്ലബ്‌ ഫുട്ബോളിൽ റയൽ മാഡ്രിഡിലെ തന്റെ സഹതാരമായ ഗാരത്‌ ബെയ്‌ലിന്‌.
ലയണൽ മെസി തന്റെ വോട്ട്‌ നൽകിയത്‌ ബാഴ്സയിലെ തന്റെ സഹതാരമായ ലൂയിസ്‌ സുവരാസിന്‌. ലൂക്കാ മോഡ്രിച്ചിനെ രണ്ടാമതും സെർജിയോ റാമോസിനെ മൂന്നാമതുമായി ക്രിസ്റ്റ്യാനോ തിരഞ്ഞെടുത്തു. സുവാരസിന്‌ അഞ്ച്‌ പോയിന്റും നെയ്മറിന്‌ മൂന്നു പോയിന്റും സെർജിയോ റാമോസിന്‌ ഒരു പോയിന്റും മെസ്സി നൽകി.ഡിഡ്‌ താരങ്ങളായ ലൂക്ക മോഡ്രിച്ച്‌, സെർജിയോ റാമോസ്‌ എന്നിവരെ യഥാക്രമം രണ്ട്‌, മൂന്ന്‌ സ്ഥാനക്കാരായും തിരഞ്ഞെടുത്തു.
ഉറുഗ്വായുടെ ലൂയി സുവാരസിന്‌ അഞ്ച്‌ പോയിന്റ്‌ നൽകിയ മെസ്സി ബാഴ്സലോണയിൽ തന്റെ സഹ കളിക്കാരനായ ബ്രസീലിയൻ താരം നെയ്മർക്ക്‌ മൂന്നും സെർജിയോ റാമോസിന്‌ ഒരു പോയിന്റും നൽകി.
ഇന്ത്യൻ ക്യാപ്റ്റനായ സുനിൽ ഛേത്രി തന്റെ വോട്ട്‌ നൽകിയത്‌ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കാണ്‌. ലയണൽ മെസ്സിയ്ക്ക്‌ രണ്ടാം വോട്ടും അന്റോണിയോ ഗ്രീസ്മാന്‌ മൂന്നാം വോട്ടും നൽകി. ഇംഗ്ലീഷ്‌ ക്യാപ്റ്റൻ വെയ്ൻ റൂണി മെസ്സിക്ക്‌ വോട്ട്‌ നൽകിയില്ല. ക്രിസ്റ്റ്യാനൊ റൊണാൾഡൊ, ലൂയി സുവാരസ്‌, ജാമി വാർഡി എന്നിവർക്കായിരുന്നു റൂണിയുടെ വോട്ടുകൾ.
ജർമൻ ക്യാപ്റ്റൻ മാനുവൽ ന്യൂയർ സഹതാരങ്ങളായ ടോണി ക്രൂസിനെയും മെസ്യൂട്‌ ഓസിലിനെയും ലെവൻഡോസ്കിയെയും തിരഞ്ഞെടുത്തു. ബ്രസീൽ ക്യാപ്റ്റൻ ഡാനി ആൽവെസിന്റെ വോട്ട്‌ ലയണൽ മെസ്സിക്കായിരുന്നു. നെയ്മറിന്‌ രണ്ടാം വോട്ടും ലൂയിസ്‌ സുവാരസിന്‌ മൂന്നും വോട്ടും ഡാനി ആൽവെസ്‌ നൽകിയപ്പോൾ റൊണാൾഡോയെ തഴഞ്ഞു. ഇറ്റലിയുടെ ക്യാപ്റ്റൻ ജിയാൻ ലൂയി ബഫൺ മെസ്സിയെ തിരഞ്ഞെടുത്തപ്പോൾ ഉറുഗ്വായുടെ ഡീഗോ ഗോഡ്‌ സുവാരസിനാണ്‌ വോട്ട്‌ നൽകിയത്‌. സ്പാനിഷ്‌ ക്യാപ്റ്റൻ സെർജിയോ റാമോസ്‌ റൊമാൾഡോയ്ക്ക്‌ വോട്ട്‌ ചെയ്തു.

  Categories:
view more articles

About Article Author