ഫിഫയുടെ ലോക ഇലവനിൽ കൂടുതൽ താരങ്ങളും ലാ ലിഗയിൽ നിന്ന്‌

ഫിഫയുടെ ലോക ഇലവനിൽ കൂടുതൽ താരങ്ങളും ലാ ലിഗയിൽ നിന്ന്‌
January 12 04:45 2017

സൂറിച്ച്‌: സ്പാനിഷ്‌ ആധിപത്യം നിറഞ്ഞു ഫിഫയുടെ അന്തിമ ഇലവൻ. ഫിഫ തിരഞ്ഞെടുത്ത ലോക ഇലവനിൽ ഒൻപത്‌ താരങ്ങളും ലാ ലിഗയിൽ കളിക്കുന്നവരാണ്‌.
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ നിന്നും ഒരു താരത്തിന്‌ പോലും ഫിഫ ഇലവനിൽ ഇടം കണ്ടെത്താൻ സാധിച്ചില്ല.
ഫിഫ ഇലവനിൽ ഗോളടിക്കാരായി നിയോഗിച്ചിരിക്കുന്നത്‌ പോർചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, അർജന്റീനയുടെ ലയണൽ മെസ്സി, ഉറുഗ്വായ്‌ സ്ട്രൈക്കർ ലൂയി സുവാരസ്‌ എന്നിവർക്കാണ്‌.ലൂക്ക മോഡ്രിച്ച്‌, ടോണി ക്രൂസ്‌, ആന്ദ്രേ ഇനിയേസ്റ്റ എന്നിവരാണ്‌ മധ്യനിരയിൽ. ഫിഫയുടെ ഇലവനിലെ പ്രതിരോധ ചുമതലയുള്ളത്‌ ഡാനി ആല്വ്സ്‌, ജെറാർദ്ദ്‌ പീക്വേ, സെർജിയോ റാമോസ്‌, മാഴ്സലോ എന്നിവർക്കാണ്‌. ബുണ്ടസ്‌ ലിഗയിലെ വമ്പന്മാരായ ബയൺ മ്യൂണിക്കിന്റെ ഗോൾ കീപ്പറും ജർമൻ ടീമിന്റെ നായകനുമായ മാനുവൽ ന്യൂയറാണ്‌ ഫിഫ ഇലവനിന്റെ വല കാക്കുന്നത്‌.
യുവന്റസ്‌ താരമായ ഡാനി ആല്വ്സാണ്‌ സ്പാനിഷ്‌ ലീഗിന്‌ പുറത്തുനിന്നും ഫിഫ ഇലവനിലെത്തിയ മറ്റൊരു താരം.
ലോകത്തെ വിവിധ ഫുട്ബോൾ ടീമുകളിൽ നിന്നുള്ള 45000 പ്രൊഫഷണൽ കളിക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടയാണ്‌ ഫിഫ ഇലവനെ തിരഞ്ഞെടുത്തത്‌. രണ്ട്‌ വോട്ടിന്റെ വ്യത്യാസത്തിൽ ഫിഫ ഇലവനിന്റെ മധ്യനിരയിൽ ഇടം നഷ്ടമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച്‌ താരം പോൾ പോഗ്ബയാണ്‌ വോട്ടെടുപ്പിൽ പ്രീമിയർ ലീഗ്‌ താരങ്ങളിൽ നിന്നും മുന്നിലെത്തിയത്‌.
ഫിഫ ഇലവനിൽ ഇടം കണ്ടെത്തിയ സ്പാനിഷ്‌ ലീഗിലെ താരങ്ങൾ ബാഴ്സലോണ, റയൽ മാഡ്രിഡ്‌ ക്ലബുകളിൽ നിന്നുള്ളവർ മാത്രമാണ്‌.്‌

  Categories:
view more articles

About Article Author