ഫോറസ്റ്റ്‌ ഓഫീസിൽ മലമ്പാമ്പ്‌ കുഞ്ഞുങ്ങൾ പിറന്നു

ഫോറസ്റ്റ്‌ ഓഫീസിൽ മലമ്പാമ്പ്‌ കുഞ്ഞുങ്ങൾ പിറന്നു
May 17 04:45 2017

പറവട്ടാനി: ഫോറസ്റ്റ്‌ ഓഫീസിൽ പത്ത്‌ മലമ്പാമ്പ്‌ കുഞ്ഞുങ്ങൾ പിറന്നു. കഴിഞ്ഞമാസം കണ്ടശാംകടവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നു വന്യജീവി സംരക്ഷകനായ ജോജു മുക്കാട്ടുകരയുടെ നേതൃത്വത്തിലുള്ള ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരാണ്‌ മലമ്പാമ്പിനേയും 17 മുട്ടകളും പറവട്ടാനി ഫോറസ്റ്റ്‌ ഓഫീസിലെത്തിച്ചത്‌. പാമ്പിനെ അന്ന്‌ തന്നെ പീച്ചി വനത്തിൽ വിട്ടിരുന്നു. പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ കൃത്രിമമായി സജ്ജമാക്കിയ ഇൻകുബേറ്റർ സംവിധാനത്തിൽ അടയിരുത്തിയാണ്‌ മുട്ടകൾ വിരിയിച്ചത്‌. കാലാവസ്ഥാ വ്യതിയാനവും മറ്റും കാരണം 17 ൽ 10 മുട്ടകൾ മാത്രമാണ്‌ വിരിഞ്ഞത്‌. പിറന്ന പത്ത്‌ മലമ്പാമ്പ്‌ കുഞ്ഞുങ്ങളും ആരോഗ്യം ആർജിച്ചതോടെ വനപാലകർ ഇവയെയും പീച്ചി വനത്തിൽ കൊണ്ടുവിട്ടു.

  Categories:
view more articles

About Article Author