ഫ്രഞ്ച്‌ ഓപ്പൺ: മുറെയ്ക്ക്‌ കനത്ത മത്സരം നേരിടേണ്ടി വരുമെന്ന്‌ റാഫേൽ നദാൽ

ഫ്രഞ്ച്‌ ഓപ്പൺ: മുറെയ്ക്ക്‌ കനത്ത മത്സരം നേരിടേണ്ടി വരുമെന്ന്‌ റാഫേൽ നദാൽ
May 19 04:45 2017

മാഡ്രിഡ്‌ : ലോകത്തെ ഒന്നാം നമ്പർ ടെന്നീസ്‌ താരം ബ്രിട്ടന്റെ ആൻഡി മുറെയ്ക്ക്‌ ഫ്രഞ്ച്‌ ഓപ്പൺ ടൂർണമെന്റിൽ കനത്ത മത്സരം നേരിടേണ്ടി വരുമെന്ന്‌ മുൻ ഒന്നാം നമ്പറും മുതിർന്ന കളിക്കാരനുമായ റാഫേൽ നദാൽ. മുറെ ഒന്നാന്തരം കളിക്കാരനാണ്‌. അസാധ്യ പ്രതിഭയുമാണ്‌. എങ്കിലും അദ്ദേഹത്തിന്‌ നല്ല പോരാട്ടം നടത്തേണ്ടി വരും. ഒമ്പത്‌ തവണ ഫ്രഞ്ച്‌ ഓപ്പൺ സ്വന്തമാക്കിയ റാഫേൽ നദാൽ നദാൽ അഭിപ്രായപ്പെട്ടു.
ഇക്കൊല്ലം കളിമൺ കോർട്ടിൽ നടന്ന എല്ലാ മത്സരങ്ങളും നദാൽ വിജയിച്ചിരുന്നു.എന്നാൽ ആൻഡി മുറെയുടെ പ്രകടനമാകട്ടെ അടുത്തിടെ തീരെ തൃപ്തികരവുമല്ല. ഇക്കൊല്ലം നടന്ന ഏഴ്‌ ടൂർണമെന്റുകളിൽ ഒന്നിൽ മാത്രമാണ്‌ മുറെയ്ക്ക്‌ വിജയം നേടാനായത്‌. സാഹചര്യത്തിലാണ്‌ നദാലിന്റെ പ്രതികരണം.ഒന്നരയാഴ്ചയോളം സമയം ഇനിയുമുണ്ട്‌. അദ്ദേഹത്തിന്‌ നല്ല പരിശീലനം നടത്താൻ പറ്റും. ഞാൻ കാത്തിരിക്കുന്നു. നദാൽ വ്യക്തമാക്കി.
റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്‌ തുടരുന്നു എന്നത്‌ ഒരു ടൂർണമെന്റിന്റെ സംബന്ധിച്ച്‌ വലിയ കാര്യമൊന്നുമല്ല. ഒന്നാം സ്ഥാനം കളിയിലെ പ്രകടനത്തെ സ്വാധീനിക്കില്ല. അത്തരം ഉദാഹരണങ്ങൾ എവിടെയും ഞാൻ കണ്ടിട്ടില്ല. എന്നാൽ മുൻ നിര റാങ്കിൽ ഒരാൾക്ക്‌ തുടരാനാവുന്നത്‌ അത്ഭുതകരമായ കാര്യം തന്നെ.കഴിഞ്ഞ കൊല്ലം ഒട്ടേറെ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയിരുന്നു, അത്‌ ഇത്തവണയും അദ്ദേഹത്തിന്‌ ആവർത്തിക്കാനാവും.റാഫേൽ നദാൽ കൂട്ടിച്ചേർത്തു.
നേരത്തെ ഇതിഹാസ താരവും നദാലിന്റെ പ്രധാന എതിരാളിയുമായ റോജർ ഫെഡറർ ഫ്രഞ്ച്‌ ഓപ്പണിൽ നിന്ന്‌ പിന്മാറിയിരുന്നു. വിംബിൾഡണിൽ തയ്യാറെടുപ്പ്‌ നടത്തുന്നതിന്‌ വേണ്ടിയാണ്‌ അദ്ദേഹം ടൂർണമെന്റിൽ നിന്ന്‌ പിന്മാറിയത്‌.

  Categories:
view more articles

About Article Author