ബംഗ്ലാദേശിൽ മണ്ണിടിച്ചിൽ; മരണം 144 കടന്നു

ബംഗ്ലാദേശിൽ മണ്ണിടിച്ചിൽ; മരണം 144 കടന്നു
June 15 04:45 2017

ധാക്ക: ബംഗ്ലാദേശിൽ രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 144 കടന്നു. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച സൈനികരും ഇതിൽ ഉൾപ്പെടും. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ ഇടയുണ്ട്‌.
ഇന്ത്യൻ അതിർത്തിയോട്‌ ചേർന്നുള്ള രംഗമതി ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌. ഏകദേശം നൂറോളം പേർ ഇവിടെമാത്രം കൊല്ലപ്പെട്ടു. രക്ഷാപ്രവർത്തനത്തിനിടെ നിരവധി പേർക്ക്‌ പരിക്കേറ്റിട്ടുമുണ്ട്‌. തുറമുഖ നഗരമായ രംഗമതിയിൽ റോഡുകളിൽനിന്ന തടസ്സം നീക്കം ചെയ്യുന്നതിനിടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മരിച്ചവരിൽ അധികവും മലയടിവാരങ്ങളിൽ താമസിക്കുന്ന ഗോത്രവർഗക്കാരാണ്‌.
ബംഗാൾ ഉൾക്കടലിൽനിന്നുള്ള ന്യൂനമർദമാണ്‌ രാജ്യത്തുടനീളമുള്ള കാലാവസഥയിൽ കാര്യമായ സ്വാധീനം ചെലുത്തിയത്‌.
തലസ്ഥാനമായ ധാക്കയിലും ചിറ്റഗോങ്ങിലും ശക്തമായ മഴ തുടരുകയാണ്‌. മരണസംഖ്യ ഉയർന്നതിനെ തുടർന്ന്‌ ഇന്നലെ രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു.

  Categories:
view more articles

About Article Author