Sunday
21 Jan 2018

ബലാത്സംഗ ഇരകളെ പ്രതികള്‍ വിവാഹം ചെയ്യണ്ട എന്ന് ജോര്‍ദ്ദാന്‍

By: Web Desk | Wednesday 2 August 2017 3:42 PM IST

അമാന്‍: ബലാത്സംഗ ഇരകള്‍ക്കായി ജോര്‍ദ്ദാന്റെ ചരിത്രപരമായ തീരുമാനം. ബലാത്സംഗ ഇരകളെ പ്രതികള്‍ തന്നെ വിവാഹം ചെയ്യമെന്ന നിയമം അസാധുവാക്കുകയാണ് ജോര്‍ദ്ദാന്‍. എന്തായാലും പാര്‍ലമെന്റിന്റെ ഈ തീരുമാനം ജോര്‍ദ്ദാനിലെ വനിതാ സംഘടനകള്‍ സ്വാഗതം ചെയ്തു. ബലാത്സംഗ പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ എന്ന നിലയ്ക്കാണ് ഇരകളെ വിവാഹം ചെയ്യിപ്പിക്കുക. ഇതിലൂടെ ഇത്തരം പീഡനങ്ങളുടെ എണ്ണം കുറയ്ക്കാമെന്നും നിയമത്തില്‍ പറയുന്നു.
ജോര്‍ദ്ദാന്‍ നിയമം ആര്‍ട്ടിക്കിള്‍ 308 പ്രകാരം ബലാത്സംഗം ചെയ്തവര്‍ തന്നെ ഇരകളെ വിവാഹം ചെയ്യണമെന്നുള്ളത് പ്രതികളെ സംരക്ഷിക്കുന്നതാണെന്ന് നിയമജ്ഞര്‍ വാദം ഉന്നയിച്ചിരുന്നു. വിവാഹം ചെയ്യുന്നതോടുകൂടി അവരിലുള്ള കുറ്റം ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും അഭിഭാഷകര്‍ ആരോപിച്ചു.
എന്നാല്‍ ഇത്തരം സ്ത്രീകള്‍ക്ക് സമൂഹത്തില്‍ നിന്ന് അവഗണന നേരിടുന്നുവെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. കൂടാതെ ഇരകളാകാനുള്ള സാധ്യതയും ഇവര്‍ ചൂണ്ടിക്കാട്ടി.