ബാഗ്ദാദി കൊല്ലപ്പെട്ടതായി ഐഎസ്‌ സ്ഥിരീകരണം

ബാഗ്ദാദി കൊല്ലപ്പെട്ടതായി ഐഎസ്‌ സ്ഥിരീകരണം
July 12 04:45 2017

ബെയ്‌റൂട്ട്‌: ഐഎസ്‌ തലവൻ അബൂബേക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഐഎസ്‌ സ്ഥിരീകരിച്ചു. സിറിയയിലെ ഐഎസ്‌ നേതാക്കൾ ഇക്കാര്യം സ്ഥിരീകരിച്ചതായി സിറിയൻ മനുഷ്യാവകാശ സംഘടന അറിയിച്ചു. എവിടെ, എങ്ങനെയാണ്‌ കൊല്ലപ്പെട്ടതെന്നതു സംബന്ധിച്ച്‌ കൃത്യമായ അറിവില്ലെന്ന്‌ മനുഷ്യാവകാശ സംഘടനയുടെ ഡയറക്ടർ റമി അബ്ദേൽ വാർത്താ ഏജൻസിയോട്‌ പറഞ്ഞു.
സിറിയയുടെ കിഴക്കൻ പ്രദേശത്ത്‌ ഇറാഖിനോട്‌ ചേർന്നുകിടക്കുന്ന സ്ഥലത്ത്‌ ബാഗ്ദാദി ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു. ഏതാനും ആഴ്ചകൾക്കു മുമ്പ്‌ വ്യോമസേനാക്രമണത്തിൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന്‌ അവകാശപ്പെട്ട്‌ റഷ്യ രംഗത്തുവന്നിരുന്നു. ഇതു സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണമില്ലായിരുന്നു. ഐഎസ്‌ ശക്തി കേന്ദ്രമായ റാഖയിൽ മേയ്‌ 28നു നടത്തിയ വ്യോമാക്രമണത്തിലാണ്‌ ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ്‌ റഷ്യയുടെ അവകാശവാദം. നിരവധി തവണ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന്‌ വാർത്തകൾ പ്രചരിച്ചുവെങ്കിലും ആദ്യമായാണ്‌ ഐഎസ്‌ ഇക്കാര്യം സ്ഥിരീകരിക്കുന്നത്‌.

  Categories:
view more articles

About Article Author