ബാങ്കുകളുടെ ദേശസാൽക്കരണം ഗ്രാമീണ മേഖലയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി: പന്ന്യൻ രവീന്ദ്രൻ

ബാങ്കുകളുടെ ദേശസാൽക്കരണം ഗ്രാമീണ മേഖലയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി: പന്ന്യൻ രവീന്ദ്രൻ
January 11 04:45 2017

പ്രത്യേക ലേഖകൻ
ചെന്നൈ: ബാങ്കുകളുടെ ദേശസാൽക്കരണം രാജ്യത്ത്‌ ഗ്രാമീണ മേഖലയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചതായി സിപിഐ ദേശീയ സെക്രട്ടേറിയറ്റ്‌ അംഗവും സേവ്‌ എസ്ബിടി ഫോറം ചെയർമാനുമായ പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു.
എഐബിഇഎ ദേശീയ സമ്മേളനത്തെ അഭിവാദ്യം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തിൽ 14 ബാങ്കുകളും രണ്ടാം ഘട്ടത്തിൽ ഒമ്പതു ബാങ്കുകളുമാണ്‌ ദേശസാൽക്കരിച്ചത്‌. ഈ നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ ആഗോള മാന്ദ്യമുണ്ടായപ്പോൾ വികസിത – വികസ്വര രാജ്യങ്ങളെല്ലാം പ്രതിസന്ധിയിലായപ്പോൾ ഇന്ത്യയ്ക്ക്‌ പിടിച്ചു നിൽക്കാനായത്‌ ദേശസാൽകൃത ബാങ്കുകളുടെ സാന്നിധ്യം കൊണ്ടായിരുന്നു. ചെറുകിട വ്യവസായം, ഗ്രാമീണ കാർഷിക മേഖല എന്നിവയുടെ വികസനത്തിനും ഗ്രാമീണ മേഖലയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനും ദേശസാൽകൃത ബാങ്കുകൾ സുപ്രധാന പങ്കാണ്‌ വഹിച്ചത്‌.
എന്നാൽ ഇപ്പോൾ സ്വകാര്യ – ന്യൂജനറേഷൻ ബാങ്കുകൾക്ക്‌ അനുകൂലമായ നടപടികളാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൈക്കൊള്ളുന്നതെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുമേഖലാ ബാങ്കുകളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്‌. എസ്ബിടി യെ എസ്ബിഐയിൽ ലയിപ്പിക്കുന്നതിനുള്ള തീരുമാനം അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

view more articles

About Article Author