ബാങ്കുകൾ പലിശ നിരക്ക്‌ കുറച്ചുതുടങ്ങി

ബാങ്കുകൾ പലിശ നിരക്ക്‌ കുറച്ചുതുടങ്ങി
January 02 04:45 2017

ന്യൂഡൽഹി: നോട്ട്‌ നിരോധനത്തെ തുടർന്ന്‌ ബാങ്കുകളിൽ അസാധു നോട്ടുകൾ നിക്ഷേപമായി കുന്നുകൂടിയതോടെ വാണിജ്യ ബാങ്കുകൾ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക്‌ കുറച്ച്‌ തുടങ്ങി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ പലിശ നിരക്കിൽ 0.9 ശതമാനത്തിന്റെ കുറവ്‌ വരുത്തി. ഇതോടെ പലിശ നിരക്ക്‌ 8.90ൽ നിന്ന്‌ എട്ട്‌ ശതമാനായി. ഒരു വർഷത്തേക്കാണ്‌ ഈ നിരക്ക്‌. ഒന്ന്‌, മൂന്ന്‌, ആറ്‌ മാസം വരെയും രണ്ടു വർഷം വരെയുള്ള വായ്പകൾക്കും ഈ അനുകൂല്യം ബാധകമാണ്‌. ഇതോടെ ജനുവരി 2015 മുതൽ രണ്ട്‌ ശതമാനത്തിന്റെ പലിശയിളവാണ്‌ നൽകിയതൈന്ന്‌ ബാങ്ക്‌ പ്രസ്താവനയിൽ അറിയിച്ചു.
യൂണിയൻ ബാങ്ക്‌ ഒഫ്‌ ഇന്ത്യയും പലിശ നിരക്കിൽ കുറവ്‌ വരുത്തിയിട്ടുണ്ട്‌. 0.65 ശതമാനം മുതൽ 0.9 ശതമാനം വരെയാണ്‌ വിവിധ വായ്പകൾക്കായുള്ള പലിശ യൂണിയൻ ബാങ്ക്‌ കുറച്ചിരിക്കുന്നത്‌.കഴിഞ്ഞയാഴ്ച എസ്ബിടി പലിശ നിരക്കിൽ 0.3 ശതമാനത്തിന്റെ കുറവ്‌ വരുത്തിയിരുന്നു. ഐഡിബിഐ ബാങ്ക്‌ 0.6 ശതമാനമാണ്‌ പലിശ നിരക്കിൽ ഇളവ്‌ നൽകിയത്‌.
വീട്‌ വയ്ക്കാൻ വായ്പ എടുക്കുന്ന വനിതകൾക്ക്‌ എസ്ബിഐ 8.20 ശതമാനവും മറ്റുള്ളവർക്ക്‌ 8.25 ശതമാനം നിരക്കിലുമാണ്‌ ലോൺ നൽകുക. നോട്ട്‌ അസാധുവാക്കലിന്‌ ശേഷം 14.9 ലക്ഷം കോടി നിക്ഷേപം ബാങ്കുകളിലെത്തിയെന്നാണ്‌ കണക്ക്‌. ഇതോടെയാണ്‌ പലിശ നിരക്ക്‌ കുറയ്ക്കാൻ ബാങ്കുകളോട്‌ റിസർവ്വ്‌ ബാങ്ക്‌ നിർദേശിച്ചത്‌. മാത്രമല്ല, ബാങ്കുകൾക്ക്‌ കൂടുതൽ തുക വായ്പ നൽകനാവും.

  Categories:
view more articles

About Article Author