ബാഹുബലി; താരത്തിളക്കത്തിൽ അക്ഷിത

ബാഹുബലി; താരത്തിളക്കത്തിൽ അക്ഷിത
April 29 04:45 2017

കാലടി: ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി തിയേറ്ററിൽ തകർത്തോടുമ്പോൾ കാലടി നീലീശ്വരം സ്വദേശിനി അക്ഷിതയാണ്‌ താരമായിരിക്കുന്നത്‌. ബാഹുബലിയിൽ പ്രഭാസിന്റെ ചെറുപ്പം അഭിനയിച്ചിരിക്കുന്നത്‌ അക്ഷിതയാണ്‌. 18 ദിവസം പ്രായമുള്ളപ്പോഴാണ്‌ അക്ഷിത ബാഹുബലിയിൽ അഭിനയിച്ചത്‌.
കാലടി നീലീശ്വരം സ്വദേശി വത്സന്റെയും സ്മിതയുടെയും രണ്ടാമത്തെ മകളാണ്‌ അഷിത. ചിത്രത്തിന്റെ കേരളത്തിലെ പ്രൊഡക്ഷൻ എക്സിക്യുട്ടീവാണ്‌ പിതാവ്‌ വത്സൻ. ചിത്രത്തിലെ നിർണ്ണായക രംഗത്തിന്‌ ചെറിയൊരു കുട്ടിയെ വേണമെന്ന്‌ സംവിധായകൻ രാജമൗലവി വത്സനോട്‌ ആവശ്യപ്പെട്ടു.ഏറെ അന്വേഷിച്ചെങ്കിലും കുട്ടിയെ കിട്ടിയില്ല.പിന്നിട്‌ തന്റെ 18 ദിവസം പ്രായമായ മകളെ സിനിമയിൽ അഭിനയിപ്പിക്കാൻ വത്സൻ തീരുമാനിക്കുകയായിരുന്നു.മരം കോച്ചുന്ന തണുപ്പിൽ അതിരപ്പള്ളി വെള്ളചാട്ടത്തിലായിരുന്നു ചിത്രീകരണം. നെഞ്ചിടിപ്പേടെയാണ്‌ മാതാപിതാക്കൾ ചിത്രീകരണം കണ്ടത്‌. എന്നാൽ മകളെയോർത്ത്‌ ഇന്ന്‌ അഭിമാനമുണ്ടെന്ന്‌ ഇവർ പറയുന്നു. മൂന്നര വയസു പ്രായമാണ്‌ ഇന്ന്‌ അക്ഷിതക്ക്‌. ബാലവാടിയിൽ പാട്ടും ചിരിയുമായി താരമായിരിക്കുകയാണ്‌ ഈ കുട്ടി ബാഹുബലി.

  Categories:
view more articles

About Article Author