ബി.എസ്‌.എഫ്‌ ജവാന്മർ അസൗകര്യങ്ങൾക്ക്‌ നടുവിൽ തന്നെ, മറ്റൊരു ജവാന്റെ വെളിപ്പെടുത്തൽ

ബി.എസ്‌.എഫ്‌ ജവാന്മർ അസൗകര്യങ്ങൾക്ക്‌ നടുവിൽ തന്നെ, മറ്റൊരു ജവാന്റെ വെളിപ്പെടുത്തൽ
January 11 19:00 2017

ന്യൂഡൽഹി: കഴിഞ്ഞ ദിവസം വൈറലായ ബി.എസ്‌.എഫ്‌ ജാവാന്റെ വീഡിയോയിൽ പറയുന്ന പ്രകാരം സൈനികർക്ക്‌ മോശം സൗകര്യങ്ങൾ തന്നെ എന്ന് വ്യക്തമാക്കുന്ന മറ്റൊരു തെളിവ്‌ കൂടി പുറത്ത്‌. ബി.എസ്‌.എഫിലെ മറ്റൊരു ജവാൻ ആഭ്യന്തര വകുപ്പിനയച്ച കത്താണ് പുറത്തായിരിക്കുന്നത്‌. ഭക്ഷണത്തിനു പുറമേ, വസ്ത്രം, താമസ സൗകര്യങ്ങൾ, ജോലി സമയം, ആയുധം, സൈനിക വിന്യാസം എന്നിവയിലെല്ലാം പ്രശ്നങ്ങൾ ഉണ്ടെന്നാണ് 9 പേജുള്ള കത്തിൽ പറയുന്നത്‌. ജോലി സമയം പലപ്പോഴും 20 മണിക്കൂർ വരെ നീണ്ടു പോകും. സെന്റർ ആംഡ്‌ പോലീസ്‌ ഫോഴ്സിന്റെ നിയമപ്രകാരമല്ല കാര്യങ്ങൾ നടക്കുന്നത്‌. ഭക്ഷണത്തിനു വെണ്ടി ചിലവാക്കേണ്ട പണം മറ്റു പല ആവശ്യങ്ങൾക്കുമായിട്ടാണ് ചിലവാക്കുനതെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സമാനമായ രീതിയിലുള്ള വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം തേജ്‌ ബഹാദൂർ യാദവ്‌ എന്ന സൈനികൻ പുറത്തു വിട്ടത്‌. എന്നാൽ തേജ അച്ചടക്ക നടപടി നേരിടുന്ന ആളാണെന്നാണ് മേലുദ്യോഗസ്ഥർ ആരോപിച്ചിരുന്നത്‌.

  Categories:
view more articles

About Article Author