ബോട്ട് മുങ്ങി, തൊഴിലാളികളെ രക്ഷപ്പെടുത്തി

May 20 01:29 2017

കൊല്ലം: നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ട് മുങ്ങി. അതില്‍ ഉണ്ടായിരുന്ന എട്ട് തൊഴിലാളികളെ സമീപത്തുണ്ടായിരുന്ന ബോട്ടുകാര്‍ രക്ഷപ്പെടുത്തി. നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ ‘റോമന്‍സ്’ എന്ന ബോട്ടാണ് ഇന്നലെ രാവിലെ 10 മണിയോടെ തോട്ടപ്പള്ളി ഭാഗത്ത് വച്ചാണ് കാറ്റിലും കോളിലും പെട്ട് തകര്‍ന്നത്. കാറ്റില്‍ ബോട്ടിന്റെ ഇരുമ്പ് ഷീറ്റ് പൊട്ടി കടലിലേയ്ക്ക് മുങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ‘മഞ്ഞുമാതാ’ എന്ന ബോട്ടിലെ തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബാബു ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുള്ളതാണ് റോമന്‍സ്.

  Categories:
view more articles

About Article Author