ഭക്ഷണക്കുരുക്ക്‌…!

June 16 04:45 2017

ജൂൺ എട്ടിലെ മലയാള ദിനപ്പത്രങ്ങളിൽ ദാരുണമായ ഒരു സംഭവം റിപ്പോർട്ട്‌ ചെയ്തിരുന്നു. റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ്‌ മരിച്ചു. പഴം, കുരുവുൾപ്പെടെ തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയാണ്‌ മരിച്ചത്‌. ഏതാനും മാസങ്ങൾക്ക്‌ മുമ്പ്‌ തൃശൂരിൽ യുവതിയായ ഒരു ഡോക്ടർ, ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കവേ, തൊണ്ടയിൽ കുടുങ്ങി മരിച്ച വിവരവും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരുന്നു. ഈ വർഷമാദ്യം മലബാറിൽ നിന്നും സമാനമായ രണ്ട്‌ സംഭവങ്ങൾ വെളിച്ചത്തുവന്നിരുന്നു. അതിൽ ഒന്ന്‌, പൊറോട്ട തൊണ്ടയിൽ കുടുങ്ങി ഒരു വൃദ്ധൻ മരിച്ചതും മറ്റൊന്ന്‌, ചിക്കൻ കഷ്ണം തൊണ്ടയിൽ കുടുങ്ങി ഒരു മധ്യവയസ്കൻ മരിച്ചതുമാണ്‌. ഈ ദാരുണാന്ത്യങ്ങൾക്കെല്ലാം ഒരേയൊരു കാരണം, തികഞ്ഞ അശ്രദ്ധ മാത്രമാണ്‌. ‘അന്നം ബ്രഹ്മം’ എന്ന സൂക്തം ഓർക്കാതെ, തികച്ചും അലക്ഷ്യത്തോടെയും അശ്രദ്ധയോടെയും മറ്റേതോ കാരണങ്ങളിൽ ശ്രദ്ധയൂന്നുന്നതുകൊണ്ടുമാത്രം സംഭവിക്കുന്ന ഒഴിവാക്കപ്പെടാവുന്ന ദുരന്തങ്ങളാണിതൊക്കെയും.
ഭക്ഷണം കഴിക്കുന്നനേരത്ത്‌, വളരെ കരുതലോടെ, ആ പ്രക്രിയ അനുഷ്ഠിക്കുന്ന ഒരാൾക്കും ഇത്തരം ദുരന്തങ്ങൾ ഉണ്ടാവാനിടയില്ല….!
വി ജി പുഷ്ക്കിൻ

view more articles

About Article Author