ഭൂഖണ്ഡാന്തര മിസെയിൽ പരീക്ഷണം അവസാനഘട്ടത്തിൽ: കിം ഉൻ

ഭൂഖണ്ഡാന്തര മിസെയിൽ പരീക്ഷണം അവസാനഘട്ടത്തിൽ: കിം ഉൻ
January 02 04:44 2017

പ്യോംഗ്യാങ്ങ്‌: ദീർഘദൂര ഭൂഖണ്ഡാന്തര ബാലസ്റ്റിക്‌ മിസെയിൽ പരീക്ഷണം അവസാനഘട്ടത്തിലാണെന്ന്‌ ഉത്തര കൊറിയൻ പ്രസിഡന്റ്‌ കിം ജോങ്ങ്‌ ഉൻ. 2016 ൽ രാജ്യം ആണവശക്തിയായി കുതിച്ചുയർന്നതായി രാജ്യത്തിന്‌ നൽകിയ പുതുവത്സര സന്ദേശത്തിൽ കിം പറഞ്ഞു.
മിസെയിൽ സാങ്കേതിക വിദ്യയുടെ ഗവേഷണവും നിർമാണവും പുരോഗമിക്കുകയാണ്‌. ദക്ഷിണ കൊറിയയുടെ കൂട്ടുപിടിച്ച്‌ അമേരിക്ക നടത്തുന്ന യുദ്ധപ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സൈനിക ശേഷി വർധിപ്പിക്കുമെന്നും കിം പറഞ്ഞു.
2011 ൽ അധികാരത്തിലെത്തിയ കിം ജോങ്ങ്‌ ഉൻ രാജ്യത്തെ ആണവ പരിപാടികൾ വർധിപ്പിക്കുകയും കഴിഞ്ഞ വർഷം രണ്ട്‌ പരീക്ഷണങ്ങൾ നടത്തുകയും അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്താൻ ശേഷിയുള്ള ദീർഘദൂര ബാലസ്റ്റിക്‌ മിലൈൽ സാങ്കേതികയുടെ പരീഷണത്തിലാണ്‌ തങ്ങളെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വർഷങ്ങൾക്ക്‌ മുമ്പ്‌ തന്നെ ഉത്തര കൊറിയ ഈ സാങ്കേതിക വിദ്യ കൈവരിച്ചിരുന്നു വെന്നാണ്‌ വിദഗ്ദ്ധർ കരുതുന്നത്‌. ഐക്യരാഷ്ട്ര സഭയുടെയും അമേരിക്കയുടെയും കടുത്ത ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും മുമ്പെങ്ങുമില്ലാത്ത വിധം 2016ൽ മിസെയിൽ പരീക്ഷണം വർധിപ്പിക്കുകയാണ്‌ ഉത്തര കൊറിയ ചെയ്തത്‌. കിം ഉന്നിന്റെ സ്വേച്ഛാധിപത്യവാഴ്ചയുടെ നേർക്കാഴ്ചയായിരുന്നു കഴിഞ്ഞ വർഷം. പ്രതിരോധനീക്കങ്ങളും സാങ്കേതിക വിദ്യാ സംവിധാനങ്ങളും ശക്തിപ്പെടുത്തി ഒറ്റ ശക്തിയായി നിലനിൽക്കാനുള്ള മുന്നൊരുക്കമാണ്‌ ഉൻ നടത്തുന്നതെന്നാണ്‌ നിരീക്ഷണം.

  Categories:
view more articles

About Article Author