ഭൈരവയിലെ മലയാളിത്തിളക്കം

ഭൈരവയിലെ മലയാളിത്തിളക്കം
January 01 04:50 2017

ചരിത്രത്തിലാദ്യമായി തമിഴ്‌ സിനിമയിൽ ഒരുപറ്റം മലയാളി താരങ്ങളെ അണിനിരത്തി ഒരു സിനിമ ചിത്രീകരണം പൂർത്തിയായി. ഇളയ ദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ഭൈരവയിലാണ്‌ മലയാളി താരങ്ങളെ കൂടുതലായി അണിനിരത്തി തമിഴ്‌ സിനിമയിൽ പുതിയൊരു തുടക്കത്തിന്‌ നാന്ദി കുറിച്ചത്‌. നായികയായി അഭിനയിക്കുന്ന കീർത്തി സുരേഷ്‌, വിജയ രാഘവൻ, റോഷൻ ബഷീർ, അപർണ്ണ വിനോദ്‌, സിജ റോസ്‌, സീമ ജി. നായർ, എന്നീ മലയാളി താരങ്ങളാണ്‌ ‘ഭൈരവ’യിലൂടെ തങ്ങളുടെ ശക്തമായ സാന്നിധ്യം തമിഴിൽ അറിയിക്കുന്നത്‌.
നായകനും, ചിത്രത്തിന്റെ നിർമ്മാതാവുമായ വിജയിന്റെയും സംവിധായകൻ ഭരതന്റെയും പ്രത്യേക താൽപര്യപ്രകാരമാണ്‌, ഭൈരവയിൽ കൂടുതൽ മലയാളി താരങ്ങളെ അണിനിരത്തിയത്‌ ഇതും എന്ന മായം, രജനിമുരുകൻ’ എന്നീ തമിഴ്‌ ചിത്രങ്ങളിലെ കീർത്തി സുരേഷിന്റെ പ്രകടനമാണ്‌ ‘ഭൈരവ’യിലേക്ക്‌ വഴിതുറന്നത്‌. പുതിയ നായികയെ അന്വേഷിച്ചു നടന്ന വിജയിന്റെയും, സംവിധായകൻ ഭരതന്റെയും മനസ്സിൽ ആദ്യം തന്നെ കടന്നുവന്നത്‌ കീർത്തി സുരേഷാണ്‌. ‘ഭൈരവ’യിൽ , ഇളയദളപതിയുടെ നായികയായി അഭിനയിച്ചതോടെ, ഇന്ത്യൻ സിനിമയിലെ തന്നെ താരത്തിളക്കമുള്ള നായികയായി കീർത്തി സുരേഷ്‌ മാറിക്കഴിഞ്ഞു. ‘ഭൈരവ’യിലെ പ്രകടനത്തെക്കുറിച്ചറിഞ്ഞ അല്ലു അർജ്ജുൻ തന്റെ ദ്വിഭാഷാ ചിത്രത്തിലേക്ക്‌ കീർത്തിയെ നായികയായി തീരുമാനിച്ചു കഴിഞ്ഞു. ‘ജനതാഗാരേജി’ന്റെ സംവിധായകൻ കോറത്തല ശിവ പുതിയ തെലുങ്ക്‌ ചിത്രത്തിൽ മഹേഷ്‌ ബാബുവിന്റെ നായികയായും, കീർത്തിയെ തീരുമാനിച്ചുകഴിഞ്ഞു.
മലയാളത്തിൽ, സ്വഭാവനടനായി പേരെടുത്ത വിജയരാഘവനെ ഭൈരവയിലും സ്വഭാവനടനായാണ്‌ സംവിധായകൻ അവതരിപ്പിക്കുന്നത്‌. മലയാളം സംസാരിക്കുന്ന ഒരു കുടുംബനാഥന്റെ വേഷത്തിൽ വിജയരാഘവൻ ഗംഭീര പ്രകടനമാണ്‌ നടത്തിയത്‌. ‘ഭൈരവ’ തന്റെ ഭാഗ്യചിത്രമായിരിക്കുമെന്നാണ്‌ വിജയരാഘവൻ കരുതുന്നത്‌. ഭൈരവ’യ്ക്ക്‌ ശേഷം തമിഴിൽ നിന്ന്‌ വിജയരാഘവനെ തേടി കൂടുതൽ ചിത്രങ്ങളെത്തുമെന്ന്‌ വിശ്വസിക്കാം.
മോഹൻലാൽ ചിത്രമായ ‘ദൃശ്യ’ത്തിലെ വരുൺ എന്ന വില്ലൻ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ വെറുപ്പിന്‌ വിധേയനായ റോഷൻ ബഷീർ, ‘ഭൈരവ’യിൽ ശക്തമായൊരു കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കുന്നത്‌. ഭൈരവ’യിൽ വിജയിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത്‌ എന്റെ വലിയ ഭാഗ്യമാണ്‌’ റോഷൻബഷീർ പറയുന്നു.
ആസീഫ്‌ അലി നായകനായ ‘കോഹിനൂർ’ എന്ന ചിത്രത്തിലെ നായികയായി ശ്രദ്ധേയയായ അപർണ്ണ വിനോദ്‌, ‘ഭൈരവ’യിൽ വിജയിന്റെ രണ്ടാം നായികയായാണ്‌ അഭിനയിക്കുന്നത്‌. മലയാളി കുടുംബനാഥനായി വേഷമിടുന്ന വിജയരാഘവന്റെ മകളായാണ്‌ അപർണ്ണ വിനോദ്‌ വേഷമിടുന്നത്‌.
‘എന്നു നിന്റെ മൊയ്തീൻ’, ‘ഉസ്താദ്‌ ഹോട്ടൽ, അന്നയും റസൂലും’ തുടങ്ങിയ ചിത്രങ്ങളിലൂടെ എത്തിയ സിജറോസ്‌ ‘ഭൈരവ’യിൽ ശക്തമായൊരു കഥാപാത്രത്തെയാണ്‌ അവതരിപ്പിച്ചത്‌. അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സീമ ജി. നായരും ‘ഭൈരവ’യിൽ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌.
ഇഫാർ ഇന്റർനാഷണലിനുവേണ്ടി, റാഫി മതിര കേരളത്തിൽ അവതരിപ്പിക്കുന്ന ‘ഭൈരവ’ വിജയാ പ്രൊഡക്ഷൻസ്‌ നിർമ്മിക്കുന്നു. സംവിധാനം – ഭരതൻ, ക്യാമറ – എം. സുകുമാർ, സംഗീതം – സന്തോഷ്‌ നാരായണൻ (കബാലി ഫെയിം) എഡിറ്റർ – പ്രവീൺ കെ. എൻ, സംഘട്ടനം – അനിൽ അരശ്‌, പി. ആർ. ഒ – അയ്മനം സാജൻ, വിതരണം – ബീബക്രീയേഷൻസ്‌, സായൂജ്യം സിനിറിലീസ്‌, വിജയ്‌, ജഗപതി ബാബു, എന്നിവരോടൊപ്പം മലയാളി താരങ്ങളായ കീർത്തി സുരേഷ്‌, വിജയരാഘവൻ, റോഷൻ ബഷീർ, അപർണ്ണ വിനോദ്‌, സിജ റോസ്‌, സീമ ജി. നായർ, തുടങ്ങി വൻ താരനിര അണിനിരക്കുന്നു. പൊങ്കൽ റിലീസായി ‘ഭൈരവ’ തമിഴ്‌ നാടിനോടൊപ്പം കേരളത്തിലും റിലീസ്‌ ചെയ്യും.

  Categories:
view more articles

About Article Author