മ­ഞ്ചേ­രി മെ­ഡി­ക്കൽ കോ­ള­ജി­നെ ഘട്ടംഘട്ടമായി മി­ക­വു­റ്റ­താ­ക്കു­ം: മന്ത്രി

മ­ഞ്ചേ­രി മെ­ഡി­ക്കൽ കോ­ള­ജി­നെ ഘട്ടംഘട്ടമായി മി­ക­വു­റ്റ­താ­ക്കു­ം: മന്ത്രി
May 20 04:45 2017

തി­രു­വ­ന­ന്ത­പു­രം: മ­ഞ്ചേ­രി മെ­ഡി­ക്കൽ കോ­ള­ജി­നെ ഘ­ട്ടം­ഘ­ട്ട­മാ­യി മി­ക­വു­റ്റ­താ­ക്കു­മെ­ന്നും സ­മ­രം­ചെ­യ്യു­ന്ന കു­ട്ടി­ക­ളു­ടെ ആ­വ­ശ്യം അ­നു­ഭാ­വ­പൂർ­വം പ­രി­ഗ­ണി­ക്കാൻ മു­ഖ്യ­മ­ന്ത്രി നിർ­ദേ­ശി­ച്ച­താ­യും ആ­രോ­ഗ്യ­മ­ന്ത്രി കെ കെ ശൈ­ല­ജ നി­യ­മ­സ­ഭ­യെ അ­റി­യി­ച്ചു.
ദീർ­ഘ­വീ­ക്ഷ­ണ­മി­ല്ലാ­തെ­യാ­ണ്‌ സം­സ്ഥാ­ന­ത്ത്‌ യു­ഡി­എ­ഫ്‌ സർ­ക്കാ­രി­ന്റെ കാ­ല­ത്ത്‌ മെ­ഡി­ക്കൽ കോ­ള­ജു­കൾ തു­ട­ങ്ങാൻ തീ­രു­മാ­നി­ച്ച­ത്‌. ഇ­താ­ണ്‌ ഇ­പ്പോ­ഴു­ണ്ടാ­കു­ന്ന വി­വാ­ദ­ങ്ങൾ­ക്ക്‌ കാ­ര­ണ­മാ­യ­തെ­ന്ന്‌ മ­ന്ത്രി പ­റ­ഞ്ഞു. മ­ഞ്ചേ­രി മെ­ഡി­ക്കൽ കോ­ള­ജു­മാ­യി ബ­ന്ധ­പ്പെ­ട്ട്‌ നി­ല­നിൽ­ക്കു­ന്ന വി­വി­ധ വി­ഷ­യ­ങ്ങൾ ചൂ­ണ്ടി­ക്കാ­ട്ടി­യു­ള്ള പ്ര­തി­പ­ക്ഷ­ത്തി­ന്റെ അ­ടി­യ­ന്ത­ര പ്ര­മേ­യ നോ­ട്ടീ­സി­ന്‌ മ­റു­പ­ടി പ­റ­യു­ക­യാ­യി­രു­ന്നു മ­ന്ത്രി. എം ഉ­മ്മ­റാ­ണ്‌ അ­ടി­യ­ന്ത­ര പ്ര­മേ­യ­ത്തി­ന്‌ അ­വ­ത­ര­ണാ­നു­മ­തി തേ­ടി­യ­ത്‌.
മെ­ഡി­ക്കൽ കോ­ള­ജി­ലെ ഒ­രു വി­ഭാ­ഗം വി­ദ്യാർ­ഥി­കൾ ന­ട­ത്തു­ന്ന സ­മ­രം അ­വ­സാ­നി­പ്പി­ക്കാൻ ന­ട­പ­ടി­യെ­ടു­ക്കു­മെ­ന്നും അ­വർ ഉ­ന്ന­യി­ക്കു­ന്ന കാ­ര്യ­ങ്ങൾ പ­രി­ഹ­രി­ക്കാ­മെ­ന്നും ഉ­റ­പ്പു­നൽ­കു­ന്ന ക­ത്ത്‌ മു­ഖ്യ­മ­ന്ത്രി­യു­ടെ ഓ­ഫീ­സിൽ നി­ന്നും ല­ഭി­ച്ചി­ട്ടു­ണ്ടെ­ന്നും മ­ന്ത്രി അ­റി­യി­ച്ചു. മ­ന്ത്രി­യു­ടെ വി­ശ­ദീ­ക­ര­ണ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ ഡെ­പ്യൂ­ട്ടി സ്‌­പീ­ക്കർ വി ശ­ശി അ­ടി­യ­ന്ത­ര പ്ര­മേ­യ­ത്തി­നു­ള്ള അ­വ­ത­ര­ണാ­നു­മ­തി നി­ഷേ­ധി­ച്ചു. സർ­ക്കാർ നി­ല­പാ­ടിൽ തൃ­പ്‌­ത­രാ­യ പ്ര­തി­പ­ക്ഷം സ­ഭ­യിൽ നി­ന്നും ഇ­റ­ങ്ങി­പ്പോ­കാ­തെ സ­ഭാ ന­ട­പ­ടി­ക­ളു­മാ­യി സ­ഹ­ക­രി­ച്ചു.

  Categories:
view more articles

About Article Author