മ­ത്സ്യ­ല­ഭ്യ­ത: കേ­ര­ളം നാ­ലാം സ്ഥാ­ന­ത്ത്‌; മ­ത്തി ഇ­പ്പോ­ഴും കേ­ര­ള തീ­ര­ത്തി­ല്ല

മ­ത്സ്യ­ല­ഭ്യ­ത: കേ­ര­ളം നാ­ലാം സ്ഥാ­ന­ത്ത്‌; മ­ത്തി ഇ­പ്പോ­ഴും കേ­ര­ള തീ­ര­ത്തി­ല്ല
May 20 03:10 2017

സ്വ­ന്തം ലേ­ഖ­കൻ
കൊ­ച്ചി: മ­ത്സ്യ­ല­ഭ്യ­ത­യിൽ കേ­ര­ളം നാ­ലാം സ്ഥാ­ന­ത്തേ­ക്ക്‌ പി­ന്ത­ള്ള­പ്പെ­ട്ടു. 2013 വ­രെ മ­ത്സ്യ ല­ഭ്യ­ത­യിൽ ഒ­ന്നാം സ്ഥാ­ന­ത്താ­യി­രു­ന്ന കേ­ര­ളം ഇ­താ­ദ്യ­മാ­യാ­ണ്‌ നാ­ലാം സ്ഥാ­ന­ത്തേ­ക്ക്‌ പി­ന്ത­ള്ള­പ്പെ­ടു­ന്ന­ത്‌. ഇ­ത്ത­വ­ണ­യും 7.74 ല­ക്ഷം ടൺ മ­ത്സ്യം പി­ടി­ച്ചെ­ടു­ത്ത ഗു­ജ­റാ­ത്താ­ണ്‌ ഒ­ന്നാം സ്ഥാ­ന­ത്ത്‌. സെൻ­ട്രൽ മ­റൈൻ ഫി­ഷ­റീ­സ്‌ റി­സർ­ച്ച്‌ ഇൻ­സ്റ്റി­റ്റ്യൂ­ട്ട്‌ (സി എം എ­ഫ്‌ ആർ ഐ) മീ­നു­ക­ളു­ടെ വി­വ­ര­ങ്ങ­ളെ സം­ബ­ന്ധി­ച്ച്‌ ത­യ്യാ­റാ­ക്കി­യ വാർ­ഷി­ക റി­പ്പോർ­ട്ടി­ലാ­ണ്‌ ഈ വി­വ­ര­ങ്ങൾ ഉ­ള്ള­ത്‌.
ത­മി­ഴ്‌­നാ­ട്‌, കർ­ണ്ണാ­ട­ക സം­സ്ഥാ­ന­ങ്ങ­ളാ­ണ്‌ ര­ണ്ടും മൂ­ന്നും സ്ഥാ­ന­ങ്ങ­ളി­ലു­ള്ള­ത്‌. ദേ­ശീ­യ­ത­ല­ത്തിൽ നാ­ലാ­മ­താ­ണെ­ങ്കി­ലും കേ­ര­ള­ത്തി­ന്റെ മ­ത്സ്യ ല­ഭ്യ­ത­യിൽ മുൻ വർ­ഷ­ത്തേ­ക്കാൾ എ­ട്ടു­ശ­ത­മാ­നം വർ­ദ്ധ­ന­വു­ണ്ടാ­യി­ട്ടു­ണ്ട്‌. 2015­-ൽ 4.82 ല­ക്ഷം ടൺ മ­ത്സ്യം പി­ടി­ച്ചെ­ടു­ത്ത­പ്പോൾ 2016­-ൽ ഇ­ത്‌ 5.23 ല­ക്ഷം ട­ണ്ണാ­യി വർ­ദ്ധി­ച്ചു.
ഇ­ന്ത്യൻ ക­ട­ലിൽ നി­ന്ന്‌ മ­ത്തി വീ­ണ്ടും അ­ക­ന്നു നിൽ­ക്കു­ന്നു. കേ­ര­ള­ത്തിൽ 1998ന്‌ ശേ­ഷം മ­ത്തി ഇ­ത്ര­യും കു­റ­യു­ന്ന­ത്‌ ആ­ദ്യ­മാ­യാ­ണ്‌. ക­ഴി­ഞ്ഞ വർ­ഷ­ത്തേ­ക്കാൾ 32.8 ശ­ത­മാ­ന­മാ­ണ്‌ മ­ത്തി കു­റ­ഞ്ഞ­ത്‌. 45,958 ടൺ മ­ത്തി­യാ­ണ്‌ ക­ഴി­ഞ്ഞ വർ­ഷം കേ­ര­ള­ത്തിൽ ല­ഭി­ച്ച­ത്‌. 2015ൽ ഇ­ത്‌ 68,431 ആ­യി­രു­ന്നു. 2012­-ൽ 3.9 ല­ക്ഷം ടൺ മ­ത്തി കേ­ര­ള­ത്തീ­ര­ത്ത്‌ നി­ന്ന്‌ ല­ഭി­ച്ചി­രു­ന്നു. 2012 വ­രെ ഒ­ന്നാം­സ്ഥാ­ന­ത്താ­യി­രു­ന്ന മ­ത്തി കേ­ര­ള­ത്തിൽ ഇ­ത്ത­വ­ണ മൂ­ന്നാം സ്ഥാ­ന­ത്തേ­ക്ക്‌ പി­ന്ത­ള്ള­പ്പെ­ട്ടു. സം­സ്ഥാ­ന­ത്ത്‌ ഏ­റ്റ­വു­മ­ധി­കം ആ­വ­ശ്യ­ക്കാ­രു­ള്ള മ­ത്തി ഇ­പ്പോൾ ത­മി­ഴ്‌­നാ­ട്ടിൽ നി­ന്നാ­ണ്‌ കേ­ര­ള­ത്തി­ലേ­ക്കെ­ത്തു­ന്ന­ത്‌.
അ­മി­ത മ­ത്സ്യ ബ­ന്ധ­ന­വും വൻ­തോ­തിൽ ചെ­റു­മീ­നു­ക­ളെ പി­ടി­ച്ച­തു­മാ­ണ്‌ മ­ത്തി­യു­ടെ കു­റ­വി­ന്‌ പ്ര­ധാ­ന കാ­ര­ണ­മെ­ന്ന്‌ സി എം എ­ഫ്‌ ആർ ഐ ഡ­യ­റ­ക്‌­ടർ എ ഗോ­പാ­ല­കൃ­ഷ്‌­ണൻ പ­റ­ഞ്ഞു. സ­മു­ദ്ര­ത്തിൽ ചൂ­ടു വർ­ദ്ധി­ക്കു­ന്ന­തും സ­മു­ദ്ര ജ­ല­നി­ര­പ്പ്‌ ഉ­യ­രു­ന്ന­തും മ­ത്സ്യ­സ­മ്പ­ത്തി­നെ ബാ­ധി­ക്കു­ന്നു­ണ്ട്‌.
കേ­ര­ള­ത്തിൽ ക­ഴി­ഞ്ഞ­വർ­ഷം ഏ­റ്റ­വും കൂ­ടു­തൽ ല­ഭി­ച്ച­ത്‌ തി­രി­യാൻ മ­ത്സ്യ­മാ­ണ്‌. ഇ­ത്‌ കൂ­ടു­ത­ലും വ­ളം, തീ­റ്റ ആ­വ­ശ്യ­ങ്ങൾ­ക്കാ­ണ്‌ ഉ­പ­യോ­ഗി­ക്കു­ന്ന­ത്‌. ര­ണ്ടാം സ്‌­ഥാ­ന­ത്ത്‌ അ­യ­ല­യാ­ണ്‌. മ­ത്തി­യും അ­യ­ല­യും ക­ഴി­ഞ്ഞാൽ കൂ­ടു­തൽ കാ­ണ­പ്പെ­ടു­ന്ന കി­ളി­മീ­നി­ന്റെ ല­ഭ്യ­ത­യി­ലും ക­ഴി­ഞ്ഞ­വർ­ഷം കു­റ­വു വ­ന്നു.
കേ­ര­ള­ത്തിൽ കു­റ­ഞ്ഞെ­ങ്കി­ലും രാ­ജ്യ­ത്ത്‌ മൊ­ത്ത­ത്തിൽ ഏ­റ്റ­വും കൂ­ടു­തൽ ല­ഭി­ച്ച­ത്‌ ഇ­ന്ത്യ­യു­ടെ ദേ­ശീ­യ മ­ത്സ്യ­മാ­യ അ­യ­ല­യാ­ണ്‌. 2.49 ല­ക്ഷം ടൺ അ­യ­ല ക­ഴി­ഞ്ഞ വർ­ഷം പി­ടി­ച്ചെ­ടു­ത്തു. 1999നു ശേ­ഷം ആ­ദ്യ­മാ­യാ­ണ്‌ അ­യ­ല ല­ഭ്യ­ത­യിൽ ഒ­ന്നാ­മ­തെ­ത്തു­ന്ന­ത്‌. കർ­ണ്ണാ­ട­ക­യിൽ നി­ന്നാ­ണ്‌ അ­യ­ല ഏ­റ്റ­വും കൂ­ടു­തൽ ല­ഭി­ച്ച­ത്‌.
ഇ­ന്ത്യ­യിൽ ക­ഴി­ഞ്ഞ വർ­ഷ­ത്തെ സ­മു­ദ്ര­മ­ത്സ്യ ല­ഭ്യ­ത 3.63 ദ­ശ­ല­ക്ഷം ടൺ ആ­ണ്‌. പ്ര­കൃ­തി­ക്ഷോ­ഭം മൂ­ലം മ­ത്സ്യ­ബ­ന്ധ­ന ദി­ന­ങ്ങൾ കു­റ­ഞ്ഞ­തി­നാൽ ആ­ന്ധ്ര­പ്ര­ദേ­ശ്‌, ഒ­ഡിഷ സം­സ്ഥാ­ന­ങ്ങ­ളിൽ മ­ത്സ്യ­ല­ഭ്യ­ത ഗ­ണ്യ­മാ­യി കു­റ­ഞ്ഞു.

  Categories:
view more articles

About Article Author