മദ്യപാനികളുടെ ആക്രമത്തില്‍ യുവാവിന്റെ കണ്ണ് തകര്‍ന്നു

January 11 01:49 2017

ബേക്കല്‍: മദ്യപാനികളുടെ ആക്രമത്തില്‍ യുവാവിന്റെ കണ്ണ് തകര്‍ന്നു. പെരിയ പുഷ്പ മന്ദിരത്തിലെ കെ.ഗംഗാധരന്‍ നായരുടെ (36) കണ്ണാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ പെരിയ പഞ്ചായത്ത് മിനിസ്‌റ്റേഡിയത്തിലാണ് സംഭവം. ‘ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍സ് റ്റേഡിയത്തില്‍ നിന്ന് ബഹളം കേട്ട് സ്‌കൂട്ടര്‍ നിര്‍ത്തി അന്വേഷിച്ച് പോയപ്പോഴാണ് മദ്യപാനികള്‍ ആക്രമിച്ചത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയത്. കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മംഗ്‌ളുരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തേ തുടര്‍ന്ന് കായക്കുളത്ത് ഒരു സംഘം നടത്തിയ ആക്രമത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

  Categories:
view more articles

About Article Author