മയക്കുമരുന്ന്‌ കേസ്‌: സൂപ്പർ താരത്തിനടക്കം 15 പേർക്ക്‌ നോട്ടീസ്‌

മയക്കുമരുന്ന്‌ കേസ്‌: സൂപ്പർ താരത്തിനടക്കം 15 പേർക്ക്‌ നോട്ടീസ്‌
July 16 04:45 2017

ഹൈദരാബാദ്‌: മയക്കുമരുന്ന്‌ കേസിൽ തെലുങ്ക്‌ സിനിമയിലെ സൂപ്പർ താരത്തിനടക്കം 15 പേർക്ക്‌ ചോദ്യം ചെയ്യലിനായി ഹാജരാകാൻ തെലങ്കാന എക്സൈസ്‌ വകുപ്പിന്റെ നോട്ടീസ്‌.
ഈ മാസം നാലിന്‌ പിടികൂടിയ മയക്കുമരുന്ന്‌ മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ്‌ ഇവർക്ക്‌ നോട്ടീസ്‌ അയച്ചത്‌. ഈ മാസം 19നും 27നും ഇടയിൽ ഹാജരാകണമെന്നാണ്‌ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്‌.
സൂപ്പർ താരം രവി തേജ, പോക്കിരി അടക്കം നിരവധി ഹിറ്റ്‌ സിനിമകളുടെ സംവിധായകനായ പുരി ജഗന്നാഥ്‌, സുബ്രം രാജു, ദിലീപിന്റെ ആഗതൻ എന്ന സിനിമയിലെ നായികയായിരുന്ന ചാർമി കൗർ, ഗായിക ഗീതാ, ആനന്ദ കൃഷ്ണ നന്ദു, തനീഷ്‌, നവദീപ്‌, ശ്യാം കെ നായിഡു, മുമൈദ്‌ ഖാൻ ഉൾപ്പെടെയുള്ളവർക്കാണ്‌ നോട്ടീസ്‌ ലഭിച്ചിരിക്കുന്നത്‌. ഇവർ തെലുങ്കാന പ്രൊഹിബിഷൻ ആൻഡ്‌ എക്സൈസ്‌ വകുപ്പിന്റെ മുന്നിലാണ്‌ ഹാജരാകേണ്ടത്‌.
മയക്കുമരുന്ന്‌ കേസിൽ പിടിയിലായ ഒരാളുടെ മൊബെയിലിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ തെലുങ്ക്‌ സിനിമയിലെ മുൻനിര താരങ്ങൾക്ക്‌ നോട്ടീയ്‌ അയച്ചിരിക്കുന്നത്‌.
നിലിവിൽ ഇവർക്കെതിരെ ശക്തമായ തെളിവുകളില്ലെങ്കിലും സംശയമുയർന്നതിന്റെ പശ്ചാത്തലത്തിലാണ്‌ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്‌.

  Categories:
view more articles

About Article Author